Fasting | കേജ് രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ ആം ആദ് മി പാര്‍ടിയുടെ ഉപവാസ സമരം തുടരുന്നു
Apr 7, 2024, 18:05 IST
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ് രിവാളിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാര്‍ടി നേതാക്കള്‍ ഡെല്‍ഹി ജന്തര്‍ മന്തറില്‍ ആഹ്വാനം ചെയ്ത ഉപവാസ സമരം തുടരുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ ആം ആദ്മിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലും ഇന്‍ഡ്യക്കാരുടെ നേതൃത്വത്തില്‍ ഉപവാസം നടക്കുന്നുവെന്ന് ആം ആദ്മി വൃത്തങ്ങള്‍ വ്യക്തമാക്കി.
ഡെല്‍ഹിയിലെ ഉപവാസ സമരത്തില്‍ സ്പീകര്‍ റാം നിവാസ് ഗോയല്‍, ഡെപ്യൂടി സ്പീകര്‍ രാഖി ബില, മന്ത്രിമാരായ അതിഷി മര്‍ലേന, ഗോപാല്‍ റായ്, ഇംറാന്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൂറുകണക്കിന് പാര്‍ടി പ്രവര്‍ത്തകരും ഉപവാസത്തില്‍ പങ്കെടുത്തു.
ബിജെപിയില്‍ ചേരൂ അഴിമതിയില്‍ നിന്ന് മുക്തരാകൂ എന്നാണ് പുതിയ കാലത്തെ രാഷ്ട്രീയ മുദ്രാവാക്യമെന്ന് ആം ആദ്മി പാര്‍ടി എംപി സഞ്ജയ് സിങ് പ്രതികരിച്ചു. ബിജെപിയില്‍ ചേര്‍ന്നതിനുശേഷം കേസുകള്‍ ഒഴിവായ നേതാക്കളുടെ പേരുകളും അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാര്‍ എല്ലാവരും ഇപ്പോള്‍ ബിജെപിയിലുണ്ടെന്നും അദ്ദേഹം പരിഹസിച്ചു
പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലാണ് ഉപവാസം നടക്കുന്നത്. കേജ് രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച ഇന്‍ഡ്യ സഖ്യം വന്‍ റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച രാജ്യവ്യാപക ഉപവാസം ആം ആദ്മി പാര്‍ടി സംഘടിപ്പിച്ചത്. എന്നാല്‍ ഞായറാഴ്ചത്തെ പരിപാടിയില്‍ ഇന്‍ഡ്യ സഖ്യ കക്ഷികള്‍ക്ക് ഔദ്യോഗിക ക്ഷണമില്ല.
അതിനിടെ കേജ് രിവാളിന്റെ രാജി ആവശ്യപ്പെട്ട് കൊണാട്ട് പ്ലേസില്‍ ബിജെപിയും പ്രതിഷേധം നടത്തുകയാണ്. മദ്യനയ അഴിമതിയും മുഖ്യമന്ത്രി കേജ് രിവാളിന്റെ ഔദ്യോഗിക വസതി നവീകരണത്തില്‍ ക്രമക്കേടും ഉന്നയിച്ചാണ് ബിജെപി യുടെ പ്രതിഷേധം. മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത അരവിന്ദ് കേജ് രിവാള്‍ നിലവില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. ജയിലില്‍ നിന്നു തന്നെയാണ് അദ്ദേഹം ഡെല്‍ഹിയുടെ ഭരണം നടത്തുന്നതും.

Keywords: AAP leaders hold collective fast in Delhi's Jantar Mantar to protest against Kejriwal's arrest, New Delhi, News, AAP Leaders, Fasting, Politics, Arrest, Enforcement, Protest, BJP, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.