Notice | പ്രധാനമന്ത്രിക്കെതിരായ ട്വീറ്റ്; കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമിഷന്റെ കാരണം കാണിക്കല്‍ നോടീസ്
Nov 15, 2023, 09:40 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമിഷന്റെ കാരണം കാണിക്കല്‍ നോടീസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നോടീസ്.
പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയല്ല വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആം ആദ്മി പാര്‍ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്. വിഷയത്തില്‍ വ്യാഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഇ സി ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പെടുന്ന ഒരു വീഡിയോ ട്വിറ്ററില്‍ എഎപി പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദാനിയുടെയും മോദിയുടെയും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയല്ല, വ്യവസായിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എഎപിയുടെ വിമര്‍ശനം.
Keywords: News, National-News, National, Politics, Politics-News, AAP, Poll Panel Notice, Alleged, Mischievous Remarks, PM Modi, Prime Minister, Narendra Modi, Arvind Kejriwal, Aam Aadmi Party (AAP), Election Commission, AAP Gets Poll Panel Notice Over Alleged 'Mischievous Remarks' Against PM Modi.
കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരവും അപമാനകരവും അവമതിപ്പുണ്ടാക്കുന്നതുമായ രീതിയില്‍ പ്രസ്താവന നടത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, അനില്‍ ബലൂനി, പാര്‍ട്ടി നേതാവ് ഓം പഥക് എന്നിവരടങ്ങുന്ന ബി ജെ പി പ്രതിനിധി സംഘമാണ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് പാനലിനെ സമീപിച്ചത്.
പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയല്ല വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആം ആദ്മി പാര്‍ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്. വിഷയത്തില്‍ വ്യാഴാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ഇ സി ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പെടുന്ന ഒരു വീഡിയോ ട്വിറ്ററില്‍ എഎപി പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദാനിയുടെയും മോദിയുടെയും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയല്ല, വ്യവസായിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എഎപിയുടെ വിമര്‍ശനം.
Keywords: News, National-News, National, Politics, Politics-News, AAP, Poll Panel Notice, Alleged, Mischievous Remarks, PM Modi, Prime Minister, Narendra Modi, Arvind Kejriwal, Aam Aadmi Party (AAP), Election Commission, AAP Gets Poll Panel Notice Over Alleged 'Mischievous Remarks' Against PM Modi.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

