ഭോപാലില്‍ എ.എ.പി നേതാവ് ഷാസിയ ഇല്‍മിക്കുനേരെ ബി.ജെ.പി ആക്രമണം

 


ഭോപ്പാല്‍:  (www.kvartha.com 15.04.2014) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തര്‍ക്കരുടെ ആക്രമണം. ഭോപാലില്‍ തിരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കിടിയിലായിരുന്നു ഒരു സംഘം ആളുകള്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്ക് അനുകൂല മുദ്രാവാക്യം മുഴക്കി ഷാസിയക്കുനേരയും പ്രവര്‍ത്തകര്‍ക്കുനേരെയും കല്ലെറിഞ്ഞത്.

 കമാല്‍ചൗക്കില്‍ രാത്രി 9.30ന് നടന്ന പ്രകടനത്തില്‍ മറഞ്ഞിരുന്നായിരുന്നു അക്രമം. സംഭവത്തെതുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ബി.ജെ.പിയുടെയുംമോഡിയുടേയും അസഹിഷ്ണുതയാണ് അക്രമപ്രവര്‍ത്തനങ്ങളിലൂടെ പുറത്തുവരുന്നതെന്നും ഇവരെ ഭയന്ന് താനും തന്റെ പ്രവര്‍ത്തകരും ഒളിച്ചോടില്ലെന്നും ഷാസിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റാലിയിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ അറസ്റ്റുചെയ്യുമെന്ന് അസി.കമ്മിഷണര്‍ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.
.
ഭോപാലില്‍ എ.എ.പി നേതാവ് ഷാസിയ ഇല്‍മിക്കുനേരെ ബി.ജെ.പി ആക്രമണം
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National,Aam Aadmi Party's (AAP) national spokesperson Shazia Ilmi was attacked, Bhopal, Election Rally, Slogans supporting the BJP's prime ministerial candidate Narendra Modi, Police, Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia