ഡെല്‍ഹിയില്‍ ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ എ.എ.പിയുടെ ധര്‍ണ
Jan 20, 2014, 11:10 IST
ഡെല്‍ഹി: ദക്ഷിണ ഡെല്‍ഹിയില്‍ മയക്കുമരുന്ന് സംഘത്തിനെതിരെയും വേശ്യാസംഘത്തിനെതിരെയും നടപടിയെടുക്കാന്‍ കൂട്ടാക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ തിങ്കളാഴ്ച ധര്‍ണ നടത്തും. പാര്‍ലമെന്റ് പരിസരത്ത് പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്ന അവസരത്തിലാണ് എ.എ.പിയുടെ ധര്‍ണ.
പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നിയമമന്ത്രി സോമനാഥ് ഭാരതിയുടെ ആവശ്യത്തെ അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനാലാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. കൃത്യവിലോപം നടത്തിയ മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് എ.എ.പി സര്‍ക്കാരിന്റെ ആവശ്യം. അതേസമയം ധര്‍ണയില്‍ നിന്നും പൊതുജനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റു മന്ത്രിമാരും എംഎല്‍എമാരും ആഭ്യന്തരമന്ത്രിയുടെ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തുന്നത്. റിപ്പബ്ലിക് ദിന പരിപാടികളുടെ ഒരുക്കം നടക്കുന്നതിനാല്‍ പൊതുജനങ്ങളെ ധര്‍ണയില്‍ നിന്നും ഒഴിവാക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍
പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് പരിസരങ്ങളിലും നോര്‍ത്ത് സൗത്ത് ബ്ലോക്കുകളിലും വിജയ് ചൗക്ക് പ്രദേശങ്ങളിലും ഡെല്‍ഹി പോലീസ് ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: New Delhi, Police, Suspension, March, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.