Notice | സര്‍കാര്‍ ചിലവില്‍ പാര്‍ടി പരസ്യം പത്രങ്ങളില്‍ നല്‍കിയെന്ന ആരോപണം; അരവിന്ദ് കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാന്‍ നോടീസ്
Jan 12, 2023, 11:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) സര്‍കാര്‍ ചിലവില്‍ പാര്‍ടി പരസ്യം പത്രങ്ങളില്‍ നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് 164 കോടി രൂപ തിരിച്ചടയ്ക്കാന്‍ നോടീസ്. ഗവര്‍ണറുടെ നിര്‍ദേശം അനുസരിച്ചാണ് നടപടി. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി (ഡിഐപി) നല്‍കിയ റികവറി നോടീസില്‍ ആം ആദ്മി പാര്‍ടി 10 ദിവസത്തിനകം തുക നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
2016-2017 വര്‍ഷത്തില്‍ സര്‍കാര്‍ പരസ്യങ്ങള്‍ എന്ന പേരില്‍ പാര്‍ടി പരസ്യങ്ങള്‍ അച്ചടിക്കാന്‍ ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചതായി ആം ആദ്മി പാര്‍ടിക്ക് നല്‍കിയ നോടീസില്‍ പറയുന്നു. ഈ പരസ്യങ്ങള്‍ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ആക്ഷേപമുണ്ട്. റികവറി നോടീസില്‍ തുകയുടെ പലിശയും ഉള്‍പെട്ടിട്ടുണ്ടെന്നും എഎപി 10 ദിവസത്തിനകം മുഴുവന്‍ തുകയും അടയ്ക്കണമെന്നും ആവശ്യപ്പെടുന്നു. ഡെല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന പാര്‍ടിക്കെതിരെ നടപടി ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.
നിശ്ചിത സമയത്തിനുള്ളില്‍ പണം നിക്ഷേപിച്ചില്ലെങ്കില്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡെല്‍ഹി സര്‍കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് ഡയറക്ടറേറ്റ് അറിയിച്ചു.
എന്നാല്‍ ഭരണഘടനാ വിരുദ്ധമായി ഉദ്യോഗസ്ഥരെ കൊണ്ട് നടപടി എടുപ്പിക്കുകയാണ് എന്ന് ആം ആദ്മി കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പരസ്യങ്ങള്‍ ഡെല്‍ഹിയില്‍ അടക്കം നല്‍കുന്നു, ഈ പണം തിരിച്ചു പിടിച്ചോ എന്നും ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചോദിച്ചു.
#BREAKING | AAP को 164 करोड़ का नोटिस, 10 दिन में पैसे जमा करने का निर्देश @anchorjiya | @AdarshJha001 | @AnchorSonal95 | @manishkumars | @deepakrawat#BreakingNews #AamAadmiParty #ArvindKejriwal pic.twitter.com/S4R2k1tCfS
— ABP News (@ABPNews) January 12, 2023
Keywords: News,National,India,New Delhi,AAP,Politics,party,Political-News,Finance,Advertisement, Notice,Top-Headlines,CM, AAP Asked To Pay Rs 164 Crore In 10 Days For Political Advertisements
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

