Gujarat Election | ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പ്: എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; ടിവി അവതാരകനായ ഇസുദന്‍ ഗാധ്വി നയിക്കും
Nov 4, 2022, 15:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹ്മദാബാദ്: (www.kvartha.com) ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇസുദന്‍ ഗാധ്വി പാര്‍ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് ആം ആദ്മി പാര്‍ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്.
ഇസുദന്‍ ഗാധ്വി ടിവി മാധ്യമ പ്രവര്‍ത്തകന്‍, വിടിവി ന്യൂസിന്റെ എഡിറ്റര്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. ജനപ്രിയ വാര്‍ത്താ പരിപാടിയായ മഹാമന്തന്റെ അവതാരകനായും വിടിവി ഗുജറാതിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദ്വാരക ജില്ലയിലെ പിപാലിയ ഗ്രാമത്തിലെ സാമ്പത്തികമായി മികച്ച കര്‍ഷക കുടുംബത്തിലെ അംഗമാണ് 40 കാരനായ ഇസുദന്‍ ഗാധ്വി. ഗുജറാതിലെ ഏറ്റവും ജനപ്രിയരായ ടിവി മാധ്യമപ്രവര്‍ത്തകരില്‍ ഒരാളും അവതാരകനുമാണ് ഇസുദാന്‍ ഗാധ്വി.
182 അംഗ ഗുജറാത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കും. തെരഞ്ഞെടുപ്പിനുള്ള 10 സ്ഥാനാര്‍ത്ഥികളുടെ ഒമ്പതാമത്തെ പട്ടിക വ്യാഴാഴ്ച ആം ആദ്മി പാര്‍ടി പ്രഖ്യാപിച്ചു, ഇതുവരെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളുടെ എണ്ണം 118 ആയി. ഇത്തവണ ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം ശക്തമായ പ്രചാരണവുമായി എഎപി സംസ്ഥാനത്ത് രംഗത്തുണ്ട്.
< !- START disable copy paste -->

Keywords: #Short-News, Latest-News, National, Top-Headlines, Gujrat, Political-News, Politics, Assembly Election, Election, Chief Minister, AAP, BJP, Congress, Short-News, Isudan Gadhvi, Gujarat Assembly Election 2022, AAP Announces Isudan Gadhvi As CM Face For Gujarat Assembly Election.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.