ലോക്ക് ഡൗൺ: ഗാര്‍ഹിക പീഡനമെന്ന് പുരുഷന്മാരുടെ സംഘടന, ഭക്ഷണത്തിനായി യാചിക്കണം, ഹെല്‍പ്പ് ലൈന്‍ വേണമെന്നും ആവശ്യം

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 23.04.2020) ലോക്ക് ഡൗണ്‍ കാലത്ത് കടുത്ത ഗാര്‍ഹിക പീഡിനത്തിനിരയാകുന്നുവെന്ന് പുരുഷന്മാരുടെ സംഘടന. വീട്ടില്‍ തന്നെയായതിനാല്‍ കുടുംബങ്ങളില്‍ പുരുഷന്മാര്‍ പലവിധ പ്രശ്നങ്ങള്‍ നേരിടുന്നതായും ഇതിന് പരിഹാരം കാണണമെന്നും പുരുഷന്മാരുടെ സംഘടനയായ ആണ്‍കള്‍ പാതുകാപ്പ് സംഘം ആവശ്യപ്പെട്ടു. ഇതടക്കം നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആണ്‍കള്‍ പാതുകാപ്പ് സംഘം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് നിവേദനം നല്‍കി. പുരുഷന്മാര്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ സേവനം തുടങ്ങണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.


ലോക്ക് ഡൗൺ: ഗാര്‍ഹിക പീഡനമെന്ന് പുരുഷന്മാരുടെ സംഘടന, ഭക്ഷണത്തിനായി യാചിക്കണം, ഹെല്‍പ്പ് ലൈന്‍ വേണമെന്നും ആവശ്യം

സ്ത്രീപീഡന നിയമത്തിന്റെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്തി പല പുരുഷന്മാരെയും വീടുകളില്‍ അടിമകളാക്കിയിരിക്കുകയാണ്. പലര്‍ക്കും ഭക്ഷണത്തിനായി യാചിക്കേണ്ട സ്ഥിതിയുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ശാരീരികമായും മാനസികമായും പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പരാതി പറയാനാകാതെ എല്ലാവരും സഹിക്കുകയാണ്. പുരുഷന്മാര്‍ക്ക് പരാതിപ്പെടാന്‍ പോലും സംവിധാനമില്ലാത്തപ്പോള്‍ ഈ വാദം ഏകപക്ഷീയവും തുല്യനീതി നിഷേധിക്കലാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ പുരുഷന്മാര്‍ക്ക് പ്രശ്നങ്ങള്‍ പങ്കുവെയ്ക്കാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പർ ആരംഭിക്കണമെന്നാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Summary: Aankal Paathukaapp Movement alleges men in TN faces Domestic violence on Lock Down period
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia