തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് പി.കെയിലേതെന്ന് ആമീര്‍ഖാന്‍

 


മുംബൈ: (www.kvartha.com 24.10.2014) തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് പി.കെയിലേതെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി താന്‍ ബോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ചുവരികയാണ് . എന്നാല്‍ രാജ്കുമാര്‍ ഹിരാനിയുടെ കോമഡി ചിത്രമായ പി.കെ തന്നെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നുവെന്ന് താരം പറയുന്നു.

പി കെയുടെ ട്രീസര്‍ പുറത്തിറക്കുന്ന അവസരത്തിലാണ് ആമിര്‍ മനസ്സു തുറന്നത്. ചിത്രത്തിലെ ആമിറിന്റെ ട്രാന്‍സിസ്റ്റര്‍ റേഡിയോ പിടിച്ച് പൂര്‍ണ നഗ്നനായി നില്‍ക്കുന്ന വേഷം വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. അതേസമയം ചിത്രം കോപ്പിയടിയാണെന്നുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

2013 ഫെബ്രുവരി ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഡെല്‍ഹിയിലായിരുന്നു ഷൂട്ടിംഗ്. ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ തന്നെ വലിയ വിവാദം ഉയര്‍ന്നിരുന്നു. ചിത്രത്തില്‍ ഹിന്ദു ദൈവമായ ശിവന്റെ വേഷം ധരിച്ച് ബുര്‍ഖ ധരിച്ച രണ്ടു സ്ത്രീകളെ ഇരുത്തി ആമീര്‍ റിക്ഷ വലിക്കുന്ന രംഗം ചിത്രീകരിച്ചിരുന്നു. ഇത്   മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ഉയരാന്‍ കാരണമായി.

തുടര്‍ന്ന് 2013 ഒക്ടോബറില്‍ ചിത്രത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നിരവധി പോസറ്ററുകളാണ് ഇതിനകം തന്നെ പുറത്തിറങ്ങിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി ആമിര്‍ഖാന്‍ പരമ്പരാഗത രാജസ്ഥാനി വേഷത്തില്‍ നില്‍ക്കുന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. അനുഷ്‌ക ശര്‍മയാണ് ചിത്രത്തിലെ നായിക. പോലീസ് വേഷത്തില്‍ റേഡിയോ ട്രാന്‍സിസ്റ്റര്‍ പിടിച്ചു നില്‍ക്കുന്ന അനുഷ്്കയുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിങിനായി നൂറോളം പാന്‍ മസാലകള്‍ കഴിച്ചിരുന്നുവെന്നും ആമീര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ   തന്നെ സെറ്റിലുള്ളവര്‍ 'പാന്‍വാല' എന്നാണ് വിളിച്ചിരുന്നതെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരം ലഭിച്ച സൂപ്പര്‍ ഹിറ്റ് ചിത്രമായ ത്രി ഇഡിയറ്റ്‌സിനുശേഷം രാജ് കുമാര്‍ ഹിരാനിയും ആമിറും ഒന്നിക്കുന്ന ചിത്രമാണ് പി.കെ. ചിത്രം പൂര്‍ത്തിയാക്കാന്‍ ഹിരാനി അഞ്ചു വര്‍ഷമാണ് എടുത്തത്. ത്രി ഇഡിയറ്റ്‌സിനു ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് പി കെ പുറത്തിറങ്ങുന്നത്.

തന്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ കഥാപാത്രമാണ് പി.കെയിലേതെന്ന് ആമീര്‍ഖാന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Mumbai, Bollywood, Criticism, Allegation, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia