Aamir Khan | 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ മടങ്ങി വരവിനൊരുങ്ങി നടന്‍ ആമീര്‍ ഖാന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (KVARTHA) ലാല്‍ സിങ് ഛദ്ദക്ക് ശേഷം സിനിമയില്‍ നിന്നും ചെറിയ ഒരു ഇടവേളയെടുത്തിരുന്ന നടന്‍ ആമിര്‍ ഖാന്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു. 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെയാണ് ആമിറിന്റെ മടങ്ങി വരവ്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Aamir Khan | 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ മടങ്ങി വരവിനൊരുങ്ങി നടന്‍ ആമീര്‍ ഖാന്‍

സിതാരെ സമീന്‍ പറില്‍ ആമിറിന്റെ നായികയായി എത്തുന്നത് ജെനീലിയ ഡിസൂസയാണെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഉടന്‍ തന്നെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവരുമെന്നാണ് വിവരം. ഒരു ഇടവേളക്ക് ശേഷം ജെനീലിയ സിനിമയില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ആമിര്‍ ഖാന്റെ അനന്തരവന്‍ ഇമ്രാന്‍ ഖാന്റെ ആദ്യ ചിത്രത്തിലെ നായിക ജെനീലിയ ആയിരുന്നു. ഈ ചിത്രം വന്‍ വിജയമായിരുന്നു. നിലവില്‍ സിനിമയുടെ പേര് മാത്രമാണ് ആമിര്‍ ഖാന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും താരം പറഞ്ഞിരുന്നു.

Aamir Khan | 'സിതാരെ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ മടങ്ങി വരവിനൊരുങ്ങി നടന്‍ ആമീര്‍ ഖാന്‍

'സിതാരെ സമീന്‍ പര്‍' എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ചിത്രമായ 'താരെ സമീനെ പറി'ന്റെ പ്രമേയവുമായി ചെറിയ സാമ്യമുണ്ടെങ്കിലും ആ ചിത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഇത് ഒരുക്കുന്നത്. 'താരെ സമീനെ പര്‍' ഒരു ഇമോഷണല്‍ ഡ്രാമയാണ്. എന്നാല്‍ ഈ ചിത്രം നിങ്ങളെ ചിരിപ്പിക്കും'-എന്നും ആമിര്‍ ഖാന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Keywords:  Aamir Khan to romance Genelia D'Souza in 'Sitaare Zameen Par'. Details, Mumbai, News, Interview, Aamir Khan, Romance, Genelia D'Souza in 'Sitaare Zameen Par', Bollywood, Actress, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia