Struggles | റീനയുമായുള്ള വേർപിരിയലിന് പിന്നാലെ ആമിർ ഖാൻ മദ്യപാനിയായ കഥ


● റീനയുമായുള്ള വിവാഹമോചനത്തിന് ശേഷം രണ്ടോ മൂന്നോ വർഷം കടുത്ത വേദനയിലായിരുന്നു.
● ഒന്നര വർഷത്തോളം വീട്ടിൽ ഒറ്റയ്ക്കായിരുന്നു.
● രാത്രി ഉറങ്ങാൻ കഴിയാതെ ഒരുപാട് മദ്യപിച്ചു.
● റീനയുമായുള്ള വേർപിരിയൽ തന്നെ വല്ലാതെ തളർത്തിയിരുന്നു.
(KVARTHA) ബോളിവുഡ് താരം ആമിർ ഖാൻ തന്റെ ആദ്യ ഭാര്യ റീന ദത്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെക്കുറിച്ചും തുറന്നുപറഞ്ഞു. വിവാഹമോചനത്തിന് ശേഷം രണ്ടോ മൂന്നോ വർഷം കടുത്ത വേദനയിലായിരുന്നുവെന്നും ഒരു മുഴുകുടിയനായി മാറിയെന്നും ആമിർ ഖാൻ വെളിപ്പെടുത്തി.
റീനയുമായുള്ള വിവാഹമോചനത്തിന് ശേഷം ഒന്നര വർഷത്തോളം താൻ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. രാത്രി ഉറങ്ങാൻ കഴിയാതെ ഒരുപാട് മദ്യപിച്ചു. താനൊരു ദേവദാസിനെപ്പോലെ ജീവിച്ചെന്നും ആമിർ ഖാൻ പറഞ്ഞു. റീനയുമായുള്ള വേർപിരിയൽ തന്നെ വല്ലാതെ തളർത്തിയിരുന്നു. ആ സമയത്ത് താൻ ഒരു പ്രോജക്ടുകളും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.
'റീനയും ഞാനും പിരിഞ്ഞപ്പോൾ രണ്ട്-മൂന്ന് വർഷം ഞാൻ വേദനിച്ചു. ജോലി ചെയ്യുകയോ തിരക്കഥകൾ കേൾക്കുകയോ ചെയ്തിരുന്നില്ല. ഒന്നര വർഷം വീട്ടിൽ ഒറ്റയ്ക്ക് കഴിഞ്ഞു. ഒരുപാട് മദ്യപിച്ചു. നേരത്തെ ഞാൻ മദ്യവിരുദ്ധനായിരുന്നു. വേർപിരിയലിന് ശേഷം എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതായി. രാത്രി ഉറക്കമില്ല. മദ്യപിക്കാൻ തുടങ്ങി. മദ്യപിക്കുകയേ ചെയ്യാതിരുന്ന ഒരാളിൽ നിന്നും ഒരു ദിവസം ഒരു ബോട്ടിൽ മുഴുവൻ തീർക്കുന്ന ആളായി ഞാൻ മാറി. സ്വയം നശിക്കാൻ ശ്രമിക്കുന്ന ദേവദാസ് ആയിരുന്നു ഞാൻ. ഒന്നര വർഷം അങ്ങനെയാണ് ജീവിച്ചത്. കടുത്ത വിഷാദത്തിലായിരുന്നു' എന്നാണ് ആമിർ ഖാൻ പറയുന്നത്.
എന്നാൽ പിന്നീട് യാഥാർത്ഥ്യത്തെ നേരിടാൻ താൻ തയ്യാറായെന്നാണ് ആമിർ ഖാൻ പറയുന്നത്. 'നഷ്ടങ്ങളെ നേരിടാൻ തയ്യാറകണം. അവ നമുക്ക് എത്ര പ്രധാനപ്പെട്ടതായിരുന്നു എന്ന് ഉൾക്കൊള്ളണം. ഒരിക്കൽ നമ്മളുടേതായിരുന്നത് ഇപ്പോൾ നമ്മുടേതല്ലെന്നത് ഉൾക്കൊള്ളണം' എന്നാണ് ആമിർ ഖാൻ പറയുന്നത്.
തന്റെ കരിയറിന്റെ തുടക്കകാലത്താണ് ആമിർ ഖാൻ റീന ദത്തയെ വിവാഹം കഴിക്കുന്നത്. അയൽവാസികളും ബാല്യകാല സുഹൃത്തുക്കളുമായിരുന്നു ആമിറും റീനയും. ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചവരാണ്. വിവാഹ വാർത്ത ഏറെനാൾ അതീവ രഹസ്യമായാണ് ആമിറും റീനയും സൂക്ഷിച്ചത്. 16 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 2002-ലാണ് ഇരുവരും പിരിയുന്നത്. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും നല്ല സുഹൃത്തുക്കളാണ് ഇന്നും ആമിറും റീനയും.
റീനയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ആമിർ ഖാൻ കിരൺ റാവുവുമായി പ്രണയത്തിലാകുന്നത്. 2005-ലാണ് ഇരുവരും വിവാഹിതരാകുന്നത്. ഒരു മകനാണ് ആമിർ ഖാനും കിരൺ റാവുവിനുമുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട ദമ്പതിമാരായിരുന്നു ആമിറും കിരണും. എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് 2021-ൽ ആമിറും കിരണും പിരിഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിച്ചുവെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് ആമിറും കിരണും.
അതേസമയം ഗൗരി സ്പ്രാട്ട് ആണ് ആമിർ ഖാന്റെ പുതിയ കാമുകി. സിനിമാ ബന്ധങ്ങളൊന്നുമില്ലാത്ത വ്യക്തിയാണ് ഗൗരി. ആമിറും ഗൗരിയും 25 വർഷമായി സുഹൃത്തുക്കളാണ്. കഴിഞ്ഞ 18 മാസമായി ഇരുവരും പ്രണയത്തിലാണ്. ഗൗരിയെ ആമിർ തന്റെ കുടുംബത്തിന് പരിചയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ബാംഗ്ലൂർ സ്വദേശിയായ ഗൗരി ആറ് വയസുകാരന്റെ അമ്മയുമാണ്. ബോളിവുഡ് സിനിമകൾ കാണുന്ന ശീലം പോലും ഗൗരിയ്ക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഗൗരി കണ്ട ആമിർ ഖാൻ സിനിമകൾ ലഗാനും ദംഗലും മാത്രമാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
കരിയറിൽ തുടർ പരാജയങ്ങളെ തുടർന്ന് ഇടവേളയെടുത്തിരിക്കുകയാണ് ആമിർ ഖാൻ. ലാൽ സിംഗ് ഛദ്ദയുടെ കനത്ത പരാജയമാണ് ആമിർ ഖാനെ ഇടവേളയെടുക്കാൻ പ്രേരിപ്പിച്ചത്. അധികം വൈകാതെ തന്നെ താരം തിരികെ വരുമെന്നാണ് കരുതുന്നത്. താരേ സമീൻ പറിന്റെ രണ്ടാം ഭാഗമായ സിത്താരെ സമീൻ പർ എന്ന ചിത്രവുമായി ആമിർ തിരികെ വരുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Aamir Khan opens up about his struggles with alcohol and depression following his divorce from Reena Dutta, reflecting on the pain and healing process.
#AamirKhan #ReenaDutta #Divorce #AlcoholStruggles #BollywoodNews #Depression