Aamir Khan | 'കുട്ടിക്കാലം ദാരിദ്ര്യത്തിലായിരുന്നു, സ്‌കൂൾ ഫീസ് അടക്കാൻ പോലുമായില്ല', പിതാവിനെ കുറിച്ച് പറയുന്നതിനിടയിൽ വികാരാധീനനായി ആമിർ ഖാൻ; വീഡിയോ വൈറൽ

 

മുംബൈ: (KVARTHA) ബോളിവുഡിലെ 'മിസ്റ്റർ പെർഫെക്ഷനിസ്റ്റ്' എന്നറിയപ്പെടുന്ന താരമാണ് ആമിർ ഖാൻ. താരത്തിന്റെ പിതാവ് താഹിർ ഹുസൈൻ നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നിങ്ങനെയുള്ള നിലകളിൽ തിളങ്ങിയതിനാൽ ചെറിയ പ്രായം മുതൽ ആമിറിൻ്റെ ജീവിതം വളരെ ആഡംബരമാണെന്നും ഒന്നിനും ഒരു കുറവുമില്ലെന്നുമാണ് എല്ലാവരും കരുതിയത്. പക്ഷെ അത് അങ്ങനെയല്ല, താഹിർ ഹുസൈന് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിരുന്നു.

Aamir Khan | 'കുട്ടിക്കാലം ദാരിദ്ര്യത്തിലായിരുന്നു, സ്‌കൂൾ ഫീസ് അടക്കാൻ പോലുമായില്ല', പിതാവിനെ കുറിച്ച് പറയുന്നതിനിടയിൽ വികാരാധീനനായി ആമിർ ഖാൻ; വീഡിയോ വൈറൽ

ഇതിന് പിന്നിലെ കാരണം എന്താണെന്ന് ആമിർ തന്നെ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി. പിതാവിനെ കുറിച്ച് പറയുന്നതിനിടയിൽ കണ്ണുനീർ നിയന്ത്രിക്കാനാവാതെ വികാരാധീനനായ ആമിറിൻ്റെ പഴയ അഭിമുഖം വീണ്ടും വൈറലായിരിക്കുകയാണ്. തൻ്റെ കുട്ടിക്കാലത്തെക്കുറിച്ചും പിതാവ് താഹിർ ഹുസൈൻ്റെ സാമ്പത്തിക വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യഥാസമയം സ്‌കൂൾ ഫീസ് അടയ്‌ക്കാനായില്ലെന്നും നിർമ്മാതാവിൻ്റെ മകനായതിനാൽ തനിക്ക് സുഖകരമായ ജീവിതമാണെന്നാണ് ആളുകൾ കരുതിയതെന്നും അദ്ദേഹം പറഞ്ഞു.

'എൻ്റെ പിതാവ് ശരാശരിക്ക് മുകളിലുള്ള നിർമ്മാതാവായിരുന്നു. അദ്ദേഹത്തിൻ്റെ സിനിമകൾ വിജയകരമായിരുന്നു, പക്ഷേ എങ്ങനെ ബിസിനസ് ചെയ്യണമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.
പിതാവ് വളരെ സാധാരണക്കാരനായ വ്യക്തിയായിരുന്നു. ഒരു പക്ഷെ ഇത്രയധികം വായ്‌പ എടുക്കാൻ പാടില്ലായിരുന്നു എന്ന ബിസിനസ് ബോധം അദ്ദേഹത്തിനില്ലായിരുന്നു.

തൻ്റെ സിനിമകൾ പുറത്തിറങ്ങുമ്പോൾ കരിഞ്ചന്തയും തട്ടിപ്പും പതിവായിരുന്നു. അതിനാൽ, നിർമാതാവിന് യഥാർഥ കണക്കുകൾ ലഭിച്ചില്ല. ചിലപ്പോൾ സിനിമകൾ ഓടുമായിരുന്നു, പക്ഷേ നിർമാതാവിന് ഒരിക്കലും വിതരണക്കാരിൽ നിന്ന് പണം ലഭിച്ചില്ല. ഇത് പണ്ട് ഒരുപാട് നടന്നിരുന്നു. അദ്ദേഹത്തിൻ്റെ സിനിമകൾ ഓടുമായിരുന്നു, പക്ഷേ ഒരിക്കലും പണമുണ്ടായിരുന്നില്ല', ആമിർ പറഞ്ഞു.

സാമ്പത്തിക ഞെരുക്കം കാരണം താൻ എൻജിനീയറോ ചാർട്ടേഡ് അക്കൗണ്ടൻ്റോ ഡോക്ടറോ ആകണമെന്നാണ് തൻ്റെ കുടുംബം ആഗ്രഹിച്ചതെന്ന് താരം പറഞ്ഞു. സ്ഥിരവരുമാനം നൽകുന്ന ഒരു ജോലി ലഭിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. എന്നാൽ ഹൃദയം ഒരു നടനാകാൻ തീരുമാനിച്ചു. കഷ്ടപ്പാടുകൾക്കിടയിലും തനിക്ക് മികച്ച ജീവിതമാണ് മാതാപിതാക്കൾ നൽകിയതെന്ന് ആമിർ പറഞ്ഞു. ഈ സമയമത്രയും പിടിച്ചുനിൽക്കാനാവാതെ ആമിർ പലവട്ടം കരഞ്ഞു.

When Aamir Khan cried over his father’s debt
by u/Flonaaa in BollyBlindsNGossi

 

'അനാമിക', 'തും മേരേ ഹോ' തുടങ്ങിയ ചിത്രങ്ങൾ ആമിർഖാന്റെ പിതാവ് നിർമിച്ചതാണ്. 'ജബ് പ്യാർ കിസി സേ ഹോതാ ഹേ', 'പ്യാർ കാ മൗസം', 'ദുൽഹ ബിക്കാതാ ഹേ' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 'തും മേരെ ഹോ'യുടെ സംവിധായകനും തിരക്കഥാകൃത്തുമായിരുന്നു.

Keywords: Aamir Khan, Viral Video, Mumbai, Bollywood, Mr. Perfectionist, Producer, Director, Actor, Father, Tahir Hussain, Anamika, Tum Mere Ho, Business, Financial,  Troubles, Aamir Khan Breaks Down As He Speaks About Dad's Financial Troubles In Viral Video: 'He Never Had Money'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia