വനിതാ ടാക്സി ഡ്രൈവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് അമീര്‍ ഖാന്‍ ഡല്‍ഹിയില്‍

 



വനിതാ ടാക്സി ഡ്രൈവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് അമീര്‍ ഖാന്‍ ഡല്‍ഹിയില്‍ ന്യൂഡല്‍ഹി: അമീര്‍ ഖാന്‍ എന്നും സാധാരണക്കാരുടെ സഹയാത്രികനാണ്‌. സത്യമേവ ജയതേ എന്ന ടിവി ഷോ ഏറെ പ്രശസ്തിയാര്‍ജ്ജിച്ചത്‌ അമീറിന്റെ സാന്നിദ്ധ്യം ഒന്നുകൊണ്ടുമാത്രമാണ്‌. സത്യമേവ ജയതേയിലൂടെ ഗാര്‍ഹീക പീഡനത്തിന്റെ പിന്നാമ്പുറങ്ങള്‍ പുറം ലോകത്തിന്‌ മുന്‍പില്‍ കൊണ്ടുവന്ന അമീറിന്‌ സമൂഹത്തിന്റെ നാനാതുറയില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു.

 ഈ എപ്പിസോഡില്‍ പങ്കെടുത്ത ഡല്‍ഹിയിലെ വനിതാ ടാക്സി ഡ്രൈവറും ഗാര്‍ഹീക പീഡനത്തിന്‌ ഇരയാവുകയും ചെയ്ത ഷന്നോ ഏവരുടേയും കണ്ണിനെ ഈറനണിയിച്ചു. പരിപാടിക്കിടെ അമീര്‍ ഖാന്‍ ഷന്നോയ്ക്ക് വാക്കും നല്‍കി, ഇനി താന്‍ ഡല്‍ഹിയില്‍ വന്നാല്‍ ഷന്നോയുടെ ടാക്സിയിലായിരിക്കും യാത്ര.
ചികില്‍സാരംഗത്തെ അഴിമതിയെക്കുറിച്ച് നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ പാര്‍ ലമെന്ററി പാനലിന്റെ ശ്രദ്ധയില്‍പെടുത്താന്‍ ഡല്‍ഹിയിലെത്തിയ അമീര്‍ ഖാന്‍ ഷന്നോയുടെ ടാക്സിലാണ്‌ ഡല്‍ഹിയില്‍ യാത്രചെയ്തത്. മുന്‍പ് വരാണസിയിലെ ഒരു ഓട്ടോ ഡ്രൈവറുടെ മകന്റെ വിവാഹത്തിനെത്തി അമീര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചിരുന്നു.

Keywords:  New Delhi, National, Ameer Khan, Shanno, Taxi driver 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia