SWISS-TOWER 24/07/2023

അമേഠിയില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് ആം ആദ്മി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ്

 


ADVERTISEMENT

അമേഠി: (www.kvartha.com 17.04.2014)അമേഠിയില്‍ രാഹുല്‍ഗാന്ധിക്കെതിരെ മത്സരിക്കുന്ന തനിക്ക് വധഭീഷണിയുണ്ടെന്ന് ആം ആദ്മി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ്.  കുമാര്‍ വിശ്വാസിനെ കൊല്ലുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിനോദ് മിശ്ര പ്രിയങ്കാ ഗാന്ധിയോട് പറയുന്ന വീഡിയോ ദൃശ്യം പുറത്തുവന്നതിന്റെ  അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തിന്റെ ആരോപണം.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ  അമേഠിയില്‍ രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്കാ ഗാന്ധിയോടാണ് വിനോദ് മിശ്ര കുമാര്‍ വിശ്വാസിനെ കൊല്ലുമെന്ന് പറഞ്ഞത്. കുമാര്‍ വിശ്വാസ് ഇതുസംബന്ധിച്ച് പ്രിയങ്കയ്ക്കും രാഹുലിനും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി.

കുമാര്‍ വിശ്വാസ് ഉള്‍പെടെയുള്ള  എഎപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപദ്രവിക്കുന്നുണ്ടെന്നും ഇതിനെതിരെ പാര്‍ട്ടി പ്രതികരിക്കാത്ത പക്ഷം തങ്ങളെ ഉപദ്രവിക്കുന്ന കുമാര്‍ വിശ്വാസിനെ വെടിവെച്ച് കൊല്ലുമെന്ന് വിനോദ് മിശ്ര പ്രിയങ്കയോട് പറഞ്ഞിരുന്നു.

അമേഠിയില്‍ തനിക്ക് വധഭീഷണിയുണ്ടെന്ന് ആം ആദ്മി സ്ഥാനാര്‍ത്ഥി കുമാര്‍ വിശ്വാസ് എന്നാല്‍ ഒരിക്കലും കൊലപാതകത്തെ കുറിച്ച് ചിന്തിക്കരുതെന്നുള്ള ഉപദേശം വിനോദ് മിശ്രയ്ക്ക് നല്‍കിയ പ്രിയങ്ക തന്നെ മുന്‍ഷിഗഞ്ച്  ഗസ്റ്റ് ഹൗസില്‍ വന്ന് കാണാന്‍ മിശ്രയോട് പറഞ്ഞിരുന്നു. ഇതിന്റെ  വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്.

തന്നെ വധിക്കാനുള്ള ഗൂഢാലോചനയുടെ തെളിവാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് കുമാര്‍ വിശ്വാസ് ആരോപിക്കുന്നത്. വധിക്കുമെന്നു പറഞ്ഞ  പാര്‍ട്ടി പ്രവര്‍ത്തകനെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു പകരം അയാളെ കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിക്കുകയാണ് പ്രിയങ്ക ചെയ്തതെന്നും കുമാര്‍ വിശ്വാസ് ആരോപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Aam Aadmi Party's Kumar Vishwas alleges 'death threat' in Amethi, Gust house, Priyanka Gandhi, Rahul Gandhi, Congress, Visit, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia