3 മുനിസിപല്‍ കോര്‍പറേഷന്‍ കൗണ്‍സിലുകളിലും തെരഞ്ഞെടുപ്പ് നടത്താന്‍ കമിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ടി സുപ്രീംകോടതിയില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 17.03.2022) ഡെല്‍ഹിയില്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ മൂന്ന് മുനിസിപല്‍ കോര്‍പറേഷന്‍ കൗണ്‍സിലുകളിലും തെരഞ്ഞെടുപ്പ് നടത്താന്‍ കമിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ടി സുപ്രീംകോടതിയെ സമീപിച്ചു.

മെയ് 20ന് നിലവിലുള്ള കോര്‍പറേഷനുകളുടെ കാലാവധി തീരുകയാണെന്നും അതിന് മുമ്പ് കമിഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് പാര്‍ടിയുടെ ആവശ്യം. മൂന്ന് കോര്‍പറേഷനുകളും കൂടി ഒന്നാക്കി തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍കാര്‍ നീക്കത്തിന് അനുസൃതമായി തെരഞ്ഞെടുപ്പ് കമിഷന്‍ അവസാന നിമിഷം തീരുമാനം മാറ്റിയതോടെയാണ് ആം ആദ്മി പാര്‍ടി സുപ്രീംകോടതിയിലെത്തിയത്.

ഡെല്‍ഹി മുനിസിപല്‍ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാന്‍ മാര്‍ച് ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചതാണെന്നും ഇതുപ്രകാരം തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടത്താനായിരുന്നു കമിഷന്‍ നിശ്ചയിച്ചിരുന്നതെന്നും എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞ് വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയാണ് കമിഷന്‍ ചെയ്തതെന്നും ആം ആദ് മി കോടതിയെ അറിയിച്ചു.

ഡെല്‍ഹിയിലെ മൂന്ന് മുനിസിപല്‍ കോര്‍പറേഷനുകളും ലയിപ്പിച്ച് ഒന്നാക്കാന്‍ കേന്ദ്ര സര്‍കാര്‍ നിയമ നിര്‍മാണം നടത്താന്‍ പോകുകയാണെന്ന് ലഫ് റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചിട്ടുണ്ടെന്നായിരുന്നു കമിഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുണ്ടായിരുന്നത്. 

3 മുനിസിപല്‍ കോര്‍പറേഷന്‍ കൗണ്‍സിലുകളിലും തെരഞ്ഞെടുപ്പ് നടത്താന്‍ കമിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ടി സുപ്രീംകോടതിയില്‍


കേന്ദ്ര സര്‍കാര്‍ അനൗദ്യോഗികമായി കൈമാറിയ ഒരു സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുനിസിപല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷന് സാധ്യമാണോ എന്ന ഭരണഘടനാപരമായ ചോദ്യം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും ആം ആദ് മി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമിഷന് മേല്‍ സംസ്ഥാന സര്‍കാറിനുള്ള സമ്മര്‍ദമാണ് ഇത് കാണിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Keywords: Aam Aadmi Party moves Supreme Court against EC’s decision to defer Delhi civic polls, New Delhi, News, Supreme Court of India, Election, AAP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia