Police Booked | 'കര്‍ണാടക സര്‍ക്കാരിന്റെ വാഹന സബ്സിഡി പദ്ധതിയുടെ ആനുകൂല്യം ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഷോയില്‍ പറഞ്ഞു'; ആജ് തക് അവതാരകന്‍ സുധീര്‍ ചൗധരിക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു

 


ബെംഗ്‌ളുറു: (www.kvartha.com) മതന്യൂനപക്ഷങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വാണിജ്യ വാഹന സബ്സിഡി പദ്ധതിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്കിന്റെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ സുധീര്‍ ചൗധരിക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 505, 153 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആജ് തക്കിന്റെ ചീഫ് എഡിറ്ററും ഓര്‍ഗനൈസറും രണ്ടും മൂന്നും പ്രതികളാണ്.
      
Police Booked | 'കര്‍ണാടക സര്‍ക്കാരിന്റെ വാഹന സബ്സിഡി പദ്ധതിയുടെ ആനുകൂല്യം ഹിന്ദുക്കള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഷോയില്‍ പറഞ്ഞു'; ആജ് തക് അവതാരകന്‍ സുധീര്‍ ചൗധരിക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു

കര്‍ണാടക ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്റെ 'സ്വാവലമ്പി സാരഥി' പദ്ധതി ഹിന്ദുക്കള്‍ക്ക് നല്‍കുന്നില്ലെന്ന് ചൗധരി തിങ്കളാഴ്ച ചാനലില്‍ ഒരു പരിപാടിക്കിടെ ആരോപിച്ചുവെന്നാണ് പരാതി. സംസ്ഥാനത്തെ പാവപ്പെട്ട ഹിന്ദുക്കളോട് ഈ പദ്ധതി അനീതി കാണിച്ചെന്ന് ചൗധരി ഷോയില്‍ പറഞ്ഞതായും എഫ്ഐആറില്‍ പറയുന്നു.
4.5 ലക്ഷം രൂപയില്‍ താഴെ കുടുംബ വരുമാനമുള്ള മതന്യൂനപക്ഷങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വാണിജ്യ വാഹനങ്ങള്‍ വാങ്ങുന്നതിന് 50% അല്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ വരെ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് സ്വാവലമ്പി സാരഥി. കര്‍ണാടക സര്‍ക്കാര്‍ മുസ്ലീം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി എന്നിവരെ മതന്യൂനപക്ഷങ്ങളായി തരംതിരിച്ചിട്ടുണ്ട്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പദ്ധതി ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത്തരത്തിലുള്ള ഒരു വിജ്ഞാപനം പുറത്തുവന്നിട്ടില്ലെന്നും ചൗധരി പറഞ്ഞതായാണ് പരാതി. എന്നിരുന്നാലും, കര്‍ണാടകയിലെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ക്കും പദ്ധതി പ്രകാരം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിന് സബ്സിഡി ലഭിക്കുമെന്നും രണ്ട് വിഭാഗങ്ങള്‍ക്കും ഐരാവത സ്‌കീമിലൂടെ സമാനമായ ആനുകൂല്യങ്ങള്‍ നേടാനാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ വാങ്ങാന്‍ അഞ്ച് ലക്ഷം രൂപ സബ്സിഡി നല്‍കാനും പദ്ധതിയില്‍ വ്യവസ്ഥയുണ്ട്.

കഴിഞ്ഞയാഴ്ച പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി ബിജെപി നേതാക്കളും കോണ്‍ഗ്രസ് സര്‍ക്കാരിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്നതിന് മുമ്പ് പദ്ധതി നിലവിലുണ്ടായിരുന്നുവെന്ന് കര്‍ണാടക ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി മനോജ് ജെയിന്‍ പറഞ്ഞു. സ്വാവലമ്പി സാരഥി പദ്ധതിയില്‍ മുമ്പ് 2.5 ലക്ഷം രൂപയായിരുന്നത് ഇപ്പോള്‍ മൂന്ന് ലക്ഷം രൂപയായി വര്‍ധിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. 'ആജ് തക്കിന്റെ അവതാരകന്‍ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്, അത് ബിജെപി എംപിമാര്‍ ആദ്യം ആരംഭിച്ചതും മാധ്യമങ്ങളുടെ ഒരു വിഭാഗവും ഇത് ഏറ്റെടുക്കുകയുമാണ്. ഇത് ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമാണ്, സര്‍ക്കാര്‍ ആവശ്യമായ നിയമനടപടി സ്വീകരിക്കും', അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

Keywords: Aaj Tak, Sudhir Chaudhary, Karnataka Police, National News, Karnataka News, Government of Karnataka, Aaj Tak anchor Sudhir Chaudhary, Politics, Karnataka Politics, Aaj Tak anchor Sudhir Chaudhary booked by Karnataka Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia