Rahul Kanal | നടന് സുശാന്ത് സിങ് രജ് പുതിന്റെയും ദിഷ സാലിയന്റെയും മരണം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് താകറെ വിഭാഗവുമായി വഴിപിരിഞ്ഞ രാഹുല്‍ കനാല്‍; കേസില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപനം
Jul 2, 2023, 14:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) നടന് സുശാന്ത് സിങ് രജ് പുതിന്റെയും മാനേജര്‍ ദിഷ സാലിയന്റെയും മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന നേതാവ് ആദിത്യ താകറെയുടെ അടുത്ത അനുയായി ആയിരുന്ന രാഹുല്‍ കനാല്‍. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് രാഹുലിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് കണ്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താകറെ വിഭാഗവുമായി വഴിപിരിഞ്ഞ രാഹുല്‍ കഴിഞ്ഞ ദിവസമാണ് ഷിന്‍ഡെ വിഭാഗത്തിനൊപ്പം ചേര്‍ന്നത്. സുശാന്ത്, ദിഷ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസുകളാണ് തന്നെ ഷിന്‍ഡെ പക്ഷത്തേക്ക് മാറാന്‍ പ്രേരിപ്പിച്ചതെന്ന ആരോപണം ഉയരാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചത്.
രാഹുലിന്റെ വാക്കുകള്‍:
സുശാന്ത് സിങ് രജ് പുത്, ദിഷ സാലിയന്‍ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലാണ് ഞാന്‍ നിങ്ങള്‍ക്കൊപ്പം വന്നതെന്ന് നാളെ ആളുകള്‍ പറഞ്ഞേക്കാം. അതുകൊണ്ട് ഈ കേസുകള്‍ ഏറ്റവും കാര്യക്ഷമമായിത്തന്നെ അന്വേഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് കൂപ്പുകൈകളോടെ ആവശ്യപ്പെടുന്നു.
ഈ കേസുകളില്‍ എനിക്ക് എന്തെങ്കിലും പങ്കാളിത്തമുള്ളതായി തെളിഞ്ഞാല്‍ നിങ്ങള്‍ക്കെന്നെ ചെരിപ്പൂരി അടിക്കാം. ഈ കേസുകളില്‍ വിശദമായ അന്വേഷണം നടക്കണം. ഇതിനായി ഞാന്‍ എവിടെയും പോകാന്‍ തയാറാണ്. എനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം തന്നെ ഉപേക്ഷിക്കാനും ഞാന്‍ തയാര്‍.
തനിക്ക് പാര്‍ടിയില്‍ നിന്ന് വലിയ ലാഭമുണ്ടായതായാണ് പലരും പറയുന്നത്. എന്നാല്‍ ജനങ്ങള്‍ പറയുന്നത് നൂറു ശതമാനം ശരിയാണ്. പക്ഷേ, എനിക്കുണ്ടായ ലാഭത്തിന്റെ ആയിരം മടങ്ങ് ഞാന്‍ പാര്ടിക്കു തിരികെ നല്‍കിയിട്ടുണ്ട്- എന്നും രാഹുല്‍ പറഞ്ഞു.
ഏക്നാഥ് ഷിന്‍ഡെ, ഷിന്‍ഡെയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്‍ഡെ, മറ്റ് എംഎല്‍എമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പാര്‍ടിയില്‍ ചേരുമ്പോഴായിരുന്നു രാഹുലിന്റെ ഈ തുറന്നുപറച്ചില്‍ .
അതേസമയം, സുശാന്ത് സിങ്ങിന്റെയും ദിഷയുടെയും മരണത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്ന് ഏക്നാഥ് ഷിന്‍ഡെ പ്രതികരിച്ചു. ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോഴും മൊഴി രേഖപ്പെടുത്തുകയാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് നേരത്തെ പ്രതികരിച്ചിരുന്നു.
സുശാന്ത് സിങ് മരിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം മുംബൈ മലാഡിലെ ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടിയാണ് ഇരുപത്തെട്ടുകാരിയായ സാലിയന്‍ ജീവനൊടുക്കിയത്. സുശാന്ത് മരിച്ചിട്ട് മൂന്നുവര്‍ഷം ആകുമ്പോഴാണ് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Keywords: Aaditya Thackeray's ex-aide opens up on Sushant Singh Rajput, Disha Salian's death; Eknath Shinde reacts, Mumbai, News, Politics, Sushant Singh Rajput, Disha Salian's Death, Probe, Rahul Kanal, Eknath Shinde, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.