Data Leak | '81 കോടി ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർന്നു; വെബ്‌സൈറ്റിൽ വിൽപനയ്ക്ക്'; ഹാക്കർ ആവശ്യപ്പെടുന്നത് 66 ലക്ഷം രൂപ! ആശങ്കപ്പെടാൻ കാരണമുണ്ട്

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വെബ്‌സൈറ്റിൽ വിൽപനയ്ക്ക് ലഭ്യമാണെന്ന് റിപ്പോർട്ട്. അമേരിക്കൻ സൈബർ സുരക്ഷാ കമ്പനിയായ റീസെക്യൂരിറ്റിയെ ഉദ്ധരിച്ചാണ് ബിസിനസ് സ്റ്റാൻഡേർഡ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യക്കാരുടെ ആധാർ കാർഡുകൾ, പാസ്‌പോർട്ടുകൾ, പേരുകൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവ ഓൺലൈനിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണെന്ന് റീസെക്യൂരിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
 
Data Leak | '81 കോടി ഇന്ത്യക്കാരുടെ ആധാർ, പാസ്പോർട്ട് ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ ചോർന്നു; വെബ്‌സൈറ്റിൽ വിൽപനയ്ക്ക്'; ഹാക്കർ ആവശ്യപ്പെടുന്നത് 66 ലക്ഷം രൂപ! ആശങ്കപ്പെടാൻ കാരണമുണ്ട്



ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) ഡാറ്റാബേസിൽ നിന്നാണ് ഈ വിവരങ്ങൾ ചോർന്നതെന്നാണ് പറയുന്നത്. ത്രെട്ട് ആക്ടര്‍', pwn001 എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഹാക്കറാണ് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. ആധാറിന്റെയും പാസ്‌പോർട്ടിന്റെയും മുഴുവൻ വിവരങ്ങളും നൽകാൻ ഏകദേശം 66 ലക്ഷം രൂപയാണ് ഹാക്കർ ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. PWN001 (pwn001) ട്വിറ്റർ അക്കൗണ്ടിലും ഇതേ കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം വിഷയത്തിൽ ഐസിഎംആറോ കേന്ദ്രസര്‍ക്കാറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും വൻ വിവര ചോർച്ച കേന്ദ്രസർക്കാർ ഗൗരവമായി എടുത്തതായാണ് റിപ്പോർട്ട്. അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ഐസിഎംആറിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും വിവരമുണ്ട്. നേരത്തെയും ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ വിൽപനയ്ക്ക് വെച്ചതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ, നിയമപരമായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 1.8 ടിബി വിവരങ്ങൾ വെബ്‌സൈറ്റിൽ വിൽപനയ്ക്ക് ലഭ്യമായിരുന്നു.

2009ലാണ് ആധാർ കാർഡ് ആരംഭിച്ചത്. അതിനുശേഷം യുഐഡിഎഐ 1.4 ബില്യൺ ആധാർ കാർഡുകൾ നൽകിയിട്ടുണ്ട്. 2022 ഏപ്രിലിൽ കൺട്രോളർ ആൻഡ് ഓഡിറ്റേഴ്സ് ജനറൽ (CAG) യുഐഡിഎഐയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ, വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് സിഎജി കണ്ടെത്തിയിരുന്നു. സ്വകാര്യ വിവരങ്ങൾ ചോർന്നത് കാരണം ബാങ്കിംഗ് തട്ടിപ്പുകൾ, നികുതി റീഫണ്ട് തട്ടിപ്പുകൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയുടെ സാധ്യത വർധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Keywords:  News, News-Malayalam-News, National, National-News, Data Leak, Aadhar, passport, Tomato Powder. Aadhar, passport data of 81.5 cr Indians for sale on Darknet

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk KAPPA
Desk KAPPA

154168 Articles

Tags

Share this story

wellfitindia