Aadhaar Update | അവസാനിച്ചിട്ടില്ല, സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഇനിയും സമയമുണ്ട്! വീട്ടിലിരുന്ന് കൊണ്ട് തന്നെ എങ്ങനെ ചെയ്യാമെന്ന് ഇതാ

 


ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. പല ആവശ്യങ്ങൾക്കും ഈ കാർഡ് ആവശ്യമാണ്. അതേ സമയം, നിങ്ങളുടെ ആധാറിന് 10 വർഷം പഴക്കമുണ്ടെങ്കിൽ, നിങ്ങൾ അത് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. കൂടാതെ ആധാർ കാർഡിന്റെ എല്ലാ വിശദാംശങ്ങളും തെറ്റ് കൂടാതെയും അപ്‌ഡേറ്റായും ഉണ്ടാവേണ്ടത് പ്രധാനമാണ്.
 
Aadhaar Update | അവസാനിച്ചിട്ടില്ല, സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാൻ ഇനിയും സമയമുണ്ട്! വീട്ടിലിരുന്ന് കൊണ്ട് തന്നെ എങ്ങനെ ചെയ്യാമെന്ന് ഇതാ

സാധാരണയായി, ആധാർ കാർഡിലെ വിവരങ്ങൾ മാറ്റുന്നതിനോ പുതുക്കുന്നതിനോ നിശ്ചിത ഫീസ് നൽകേണ്ടി വരും. എന്നാൽ, ആധാർ കാർഡിലെ എന്തെങ്കിലും വിവരങ്ങൾ സൗജന്യമായി മാറ്റുന്നതിന് ഇനിയും അവസരമുണ്ട്. യുഐഡിഎഐ സൗജന്യ ആധാർ അപ്‌ഡേറ്റിനുള്ള തീയതി 2024 ജൂൺ 14 വരെ നീട്ടിയിരിക്കുകയാണ്. മാർച്ച് 14 ആണ് ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതിയതിയായി നേരത്തെ അറിയിച്ചിരുന്നത്. ഇതാണ് നീട്ടി നൽകിയത്.

എന്തൊക്കെ മാറ്റാം?


ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാവുന്ന വിവരങ്ങളിൽ പേര്, വിലാസം, ജനനത്തീയതി, ലിംഗഭേദം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ ഉൾപ്പെടുന്നു. ഫോട്ടോ, വിരലടയാളം അല്ലെങ്കിൽ മറ്റ് ബയോമെട്രിക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാവുന്നതാണ്. ഇതിനായി നിങ്ങൾ ആധാർ കേന്ദ്രത്തിലേക്ക് പോകേണ്ടിവരും.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

ആധാറിൽ പേര്, വിലാസം, ജനന തീയതി മുതലായവ സൗജന്യമായി അപ്ഡേറ്റ് ചെയ്യണമെങ്കിൽ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) ഔദ്യോഗിക വെബ്സൈറ്റ് uidai(dot)gov(dot)in സന്ദർശിക്കുക. കൂടാതെ മൈ ആധാർ (myAadhaar) ആപ്പ് വഴിയും സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.

ഓൺലൈനായി ആധാർ അപ്‌ഡേറ്റ് ചെയ്യുന്നത് ഇങ്ങനെ

* https://myaadhaar(dot)uidai(dot)gov(dot)in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 'ലോഗിൻ' ക്ലിക്ക് ചെയ്യുക.
* ആധാർ നമ്പറും ക്യാപ്‌ച കോഡും നൽകുക. ‘Send OTP’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നൽകുക.
* ലോഗിൻ ചെയ്‌ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
* നിർദേശങ്ങൾ കൃത്യമായി വായിച്ച് ‘Proceed to update Aadhaar’എന്നതിൽ ക്ലിക്ക് ചെയ്യുക.
* അപ്ഡേറ്റ് ചെയ്യേണ്ടത് എന്താണോ, അത് തിരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. തുടർന്ന് ‘Proceed to update Aadhaar’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* നൽകിയ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.

Keywords: Aadhar Update, UIDAI, Lifestyle, National, New Delhi, Website, Identification, Biometric, Address, Aadhaar Card Update deadline now June 14.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
News Editor's desk
News Editor's desk

154168 Articles

Tags

Share this story

wellfitindia