SWISS-TOWER 24/07/2023

കലാമിന്റെ മൃതദേഹം ഡെല്‍ഹിയിലെത്തിച്ചു; പ്രമുഖര്‍ അനുശോചിച്ചു

 


ADVERTISEMENT

ഗോഹട്ടി: (www.kvartha.com 28/07/2015) കഴിഞ്ഞദിവസം അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൃതദേഹം ഷില്ലോംഗില്‍ നിന്ന് ഗോഹട്ടി വഴി ഡെല്‍ഹിയിലേക്ക് കൊണ്ടുപോയി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ത്രിവര്‍ണ പതാകയില്‍ പൊതിഞ്ഞ മൃതദേഹം ഡെല്‍ഹിയിലേക്ക് കൊണ്ടുപോയത്.

ഷില്ലോംഗില്‍ നിന്ന് ഹെലികോപ്ടറില്‍ ഗോഹട്ടിയില്‍ എത്തിച്ച ശേഷം പ്രത്യേക സൈനിക വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയും വ്യോമസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ വിമാനത്താവളത്തില്‍ കലാമിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ഡെല്‍ഹിയിലെത്തിക്കുന്ന മൃതദേഹം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം ഏറ്റുവാങ്ങും. ചൊവ്വാഴ്ച രാവിലെ 11.30 മണിക്ക് കലാമിന്റെ ഡെല്‍ഹിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി വൈകിട്ട് മൂന്നുമണിക്ക് കലാമിന്റെ വസതിയിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും. സംസ്‌കാരം സംബന്ധിച്ച തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭാ യോഗം കൈക്കൊള്ളും. കലാമിന്റെ ജന്മദേശമായ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് സംസ്‌കരിക്കാനുള്ള ആഗ്രഹം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച സംസ്‌ക്കാരച്ചടങ്ങുകള്‍ നടത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
തിങ്കളാഴ്ച വൈകിട്ട് 6.55 ന് മേഘാലയ തലസ്ഥാനമായ ഷില്ലോംഗിലെ ഐ.ഐ.എമ്മില്‍ കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ കടുത്ത ഹൃദായഘാതം മൂലം കുഴഞ്ഞു വീണാണ് കലാം മരിച്ചത്. ഉടന്‍ തന്നെ ഷില്ലോംഗ് ബഥനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. രാത്രി 8.45 മണിയോടെയാണ് മരണവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ മിസൈല്‍ മാന്‍ വിടപറഞ്ഞപ്പോള്‍ പ്രമുഖര്‍ അനുശോചിച്ചു. ജനങ്ങളുടെ രാഷ്ട്രപതിയായിരുന്നു കലാം; മരണശേഷവും അങ്ങനെ തുടരുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കലാം മാര്‍ഗദര്‍ശിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി . നികത്താനാകാത്ത നഷ്ടമെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

നമ്മുടെ സമയത്തെ ഏറ്റവും അനുയോജ്യനായ രാഷ്ട്രപതിയായിരുന്നു കലാമെന്ന് ബി ജെ പി
മുതിര്‍ന്ന നേതാവ് അദ്വാനിയും രാജ്യത്തിന് പ്രചോദനമായ വ്യക്തിത്വമെന്ന് സോണിയാഗാന്ധിയും പറഞ്ഞു . സാധാരണ കുടുംബത്തില്‍ ജനിച്ച് രാജ്യത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിത്വമാണ് കലാമിന്റേതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അനുസ്മരിച്ചു.

ഹൃദയങ്ങള്‍ കീഴടക്കിയ വലിയ മനുഷ്യനെന്ന് രാഹുല്‍ ഗാന്ധി . സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അനുശോചിച്ചു . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചനം രേഖപ്പെടുത്തി . രാജ്യം കണ്ട മഹാന്‍മാരില്‍ ഒരാളെന്ന് എ കെ ആന്റണി പറഞ്ഞു.
കലാമിന്റെ മൃതദേഹം ഡെല്‍ഹിയിലെത്തിച്ചു; പ്രമുഖര്‍ അനുശോചിച്ചു

Also Read:
കാസര്‍കോട്ടെ സംഘര്‍ഷ സാധ്യത: നഗരവും പരിസരവും സി.സി.ടി.വി. ക്യാമറയുടെ പരിധിയിലാക്കി

Keywords:  'A unique combination of science and spirituality': Who said what on APJ Abdul Kalam's demise, New Delhi, Flight, Helicopter, Prime Minister, Narendra Modi, Pranab Mukherjee, Hospital, Treatment, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia