കര്‍ത്തവ്യനിര്‍വഹണത്തിനിടെ ഉദ്യോഗസ്ഥന് ഉത്സാഹം കൂടിപ്പോയി; അതിര്‍ത്തി കടന്നെത്തിയ ആഭ്യന്തരമന്ത്രിയെയും 'ക്വസ്റ്റ്യന്‍' ചെയ്ത് പോലീസുകാരന്‍
Apr 11, 2020, 16:47 IST
ബെംഗലൂരു: (www.kvartha.com 11.04.2020) ലോക് ഡൗണിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന് അതിര്‍ത്തി തെറ്റിപ്പോയി. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനാണ് അതിര്‍ത്തി മറികടന്ന് കര്‍ണാടകയില്‍ കയറി, അതിര്‍ത്തിയിലെത്തിയ ആഭ്യന്തരമന്ത്രിയെ ചോദ്യം ചെയ്തത്.
രസകരമായ സംഭവം നടന്നത് കര്‍ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ അട്ടിബെലെ ചെക്ക്പോസ്റ്റിന് സമീപത്ത് വെച്ചാണ്. കര്‍ണാടകയില്‍ വിവിധ ചെക്ക് പോസ്റ്റുകളില്‍ ലോക്ക് ഡൗണ്‍ ലംഘനമുണ്ടോയെന്ന് പരിശോധന നടത്തി വരികയായിരുന്നു ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ. ഇതിന്റെ ഭാഗമായാണ് ബൊമ്മൈ അട്ടിബെലെ ചെക്ക്‌പോസ്റ്റിലുമെത്തിയത്.
അതേസമയം അതിര്‍ത്തി കടന്നെത്തിയ തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ് ചോദ്യം ചെയ്തു. ഐഡന്റിറ്റി കാര്‍ഡും യാത്രാ ഉദ്ദേശവുമടക്കമുളള കാര്യങ്ങള്‍വരെ പോലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചു. ഉടന്‍ തന്നെ മന്ത്രി ബംഗളൂരു റൂറല്‍ എസ്പിയെ ബന്ധപ്പെട്ടു. അതിര്‍ത്തി കടന്നുള്ള പരിശോധനയെക്കുറിച്ച് അന്വേഷിച്ചു.

അതിര്‍ത്തിയില്‍ കര്‍ണാടക പോലീസിനെ വിന്യസിക്കാനും തമിഴ്നാട് പോലീസിനോട് പിന്മാറാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചു. അതിര്‍ത്തി കടന്ന് തമിഴ്നാട് സ്ഥാപിച്ച ബാരിക്കേഡുകളും പോലീസ് ഇടപെട്ട് നീക്കം ചെയ്തു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പരിശോധന നടത്തിയതാണെന്നാണ് റിപ്പോര്‍ട്ട്.ಇಂದು #ಬೆಂಗಳೂರಿನ ಸಿಟಿ ರೌಂಡ್ಸ ನಡೆಸಿ ಹಲವು ಪ್ರದೇಶಗಳಿಗೆ ಭೇಟಿ ನೀಡಿ ಪರಿಶೀಲನೆ ನಡೆಸಲಾಯಿತು. ಈ ಸಂದರ್ಭದಲ್ಲಿ ಹೊಸೂರು ಗಡಿ ಭಾಗದಲ್ಲಿ ತಮಿಳುನಾಡಿನ ಪೋಲಿಸರು ಕರ್ನಾಟಕದ ಗಡಿಯ ಒಳ ಭಾಗದಲ್ಲಿ ಬ್ಯಾರಿಕೇಡ್ ಹಾಕಿದ್ದನ್ನು ಗಮನಿಸಿ ತಕ್ಷಣ ಅದನ್ನು ತೆರೆವುಗೊಳಿಸುವಂತೆ ಬೆಂಗಳೂರು ಗ್ರಾಮಾಂತರ ಎಸ್.ಪಿ ಅವರಿಗೆ ಕರೆ ಮಾಡಿ ಸೂಚಿಸಲಾಯಿತು. pic.twitter.com/N3miZbXOiu— Basavaraj S Bommai (@BSBommai) April 9, 2020
Keywords: News, National, Border, Bangalore, Police men, Minister, Lockdown, Identity Card, Declaration, A policeman who crossed the border and 'questioned' the Home Minister
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.