SWISS-TOWER 24/07/2023

ഹൃത്വിക്ക് റോഷന് പുതിയ കാമുകി?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 15.11.2014) ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക്ക് റോഷന് പുതിയ കാമുകിയെന്ന് റിപോര്‍ട്ട്. ബിടൗണില്‍ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരിയെ കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ച നടക്കുകയാണ്.

ഭാര്യ സുസൈയ്‌നുമായുള്ള വിവാഹമോചനത്തെ നവംബര്‍ ആദ്യവാരത്തിലാണ് ബാന്ദ്ര കോടതി ഔദ്യോഗികമായി  അംഗീകരിച്ചത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന ഇരുവരും 14 വര്‍ഷത്തെ വിവാഹ ജീവിതത്തിനുശേഷമാണ് ബന്ധം വേര്‍പെടുത്തിയത്. അതിനുശേഷമാണ് ഹൃത്വിക്ക് പുതിയ കൂട്ടുകാരിയെ കണ്ടെത്തിയത്. ഹൃത്വിക്- സുസൈയ്ന്‍ ദമ്പതികള്‍ക്ക് രണ്ടുകുട്ടികളാണുള്ളത്.

എന്നാല്‍ കാമുകിയെ കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയകളില്‍ ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങളും വാര്‍ത്തകളും  ചര്‍ച്ചയായിട്ടുണ്ട്. ഹൃത്വിക്കിന് യുവതിയുമായി എന്തു ബന്ധമാണ് ഉള്ളതെന്നും ഇവരുമായുള്ള അടുപ്പമാണോ സുസൈയ്‌നുമായി പിരിയാന്‍ കാരണമെന്നുമുള്ള ചര്‍ച്ചകള്‍ പാപ്പരാസികള്‍ക്കിടയില്‍ നടക്കുകയാണ്.

മൂംബൈയിലെ ഒരു തിയറ്ററില്‍ ഇരുവരെയും ഒന്നിച്ച് കണ്ടതാണ് ചര്‍ച്ചകള്‍ക്ക്  തുടക്കമായത്. തിയറ്ററിലെത്തിയ ഹൃത്വിക്കിനെ യുവതി ഓടിയെത്തി ആലിംഗനം ചെയ്യുന്ന  ചിത്രങ്ങള്‍ സ്ഥലത്തെ പാപ്പരാസികള്‍ ചൂടാറും മുമ്പുതന്നെ  ക്യാമറയിലാക്കി സോഷ്യല്‍ മീഡിയയിലൂടെ പരത്തുകയായിരുന്നു.

ഹൃത്വിക്ക് റോഷന്  പുതിയ കാമുകി?


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
സിമന്റെന്ന വ്യാജേന കടത്തിയ ഒരു ലോഡ് മണല്‍ പിടികൂടി

Keywords:  A New Woman In Hrithik Roshan's Life?, Mumbai, Bollywood, Theater, Court, Children, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia