(www.kvartha.com 30.09.2015) സൗഹൃദത്തെ മതത്തിന്റെ വേലിക്കെട്ടുകള്‍ക്കപ്പുറം നിര്‍ത്തി സന്തോഷും റസാഖ് ഖാനും. മതമല്ല മനുഷ്യത്വമാണ് സൗഹൃദത്തിന്റെ അടിസ്ഥാനമെന്നു തിരിച്ചറിവുളളവര്‍. ഒരാള്‍ ഹിന്ദുവും മറ്റൊരാള്‍ മുസ്ലീമും. പക്ഷേ മതമില്ലാത്ത സൗഹൃദമായിരുന്നു ഈ സുഹൃത്തുക്കളുടെ അജന്‍ഡ. ജാതിയും, മതവും, വര്‍ഗവും, നിറവും, സാമ്പത്തികവുമൊക്കെ മനുഷ്യ ബന്ധങ്ങളെ ഭരിക്കുന്ന കാലത്താണ് ഇരുവരുടെയും സൗഹൃദം തുടങ്ങുന്നത്. മതങ്ങള്‍ എതിരാവുമെന്നറിഞ്ഞിട്ടും റസാഖ് സന്തോഷിന്റെ മരണാനന്തര കര്‍മം ചെയ്തു. അതും എല്ലാ ഹിന്ദു ആചാരങ്ങളോടെയും.
റസാഖ് ഖാനും സന്തോഷും സൗഹൃദത്തിലാവുന്നത് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. ജാതിക്കും മതത്തിനുമൊന്നും വിലക്കാനാവാത്ത സൗഹൃദം. സന്തോഷ് മഹാരാഷ്ട്രയിലെ ബൈത്തുളള ജില്ലക്കാരന്‍. ഭാര്യയും ഒരു മകളുമൊത്തായിരുന്നു താമസം. റസാഖ് ഖാന്‍ ടിക്കരി ഛത്തീസ്ഗഢ് സ്വദേശി. വളരെ നാളായി അലട്ടിയിരുന്ന ഹൃദ്രോഗം മൂലം സന്തോഷ് മരിച്ചപ്പോള്‍ മരണാനന്തര കര്‍മം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥ. ആണ്‍മക്കളില്ലാത്തതിനാല്‍ ചിതയ്ക്ക് ആരും തീകൊളുത്താനില്ല. സന്തോഷിന്റെ ഭാര്യയ്ക്കാവട്ടെ യഥാവിധി കര്‍മങ്ങള്‍ ചെയ്യാനുളള സാമ്പത്തിക സ്ഥിതിയുമല്ല.
മതങ്ങള്‍ എതിര്‍ക്കുമെന്നു ഉറപ്പുണ്ടായിരുന്നിട്ടും റസാഖ് പ്രിയ കൂട്ടുകാരന്റെ മരണാന്തര കര്‍മം ചെയ്തു. തന്റെ സുഹൃത്തിനെ ആത്മശാന്തിയോടെ യാത്രയാക്കി.സന്തോഷ് വിട പറഞ്ഞെങ്കിലും ഇരുവരുടെയും സൗഹൃദം മതങ്ങള്‍ക്കതീതമായ സ്‌നേഹത്തിന്റെ മാതൃകയാണ് ലോകത്തിന് മുന്നില്‍ സൃഷ്ടിച്ചത്. നമിക്കാം ഈ സുഹൃത്തുക്കളെ...
SUMMARY: True friendship knows no boundaries. Different religions, caste, countries, gender, colour, economic backgrounds – none of these play a bigger role when it comes to two friends being with one another, and supporting each other at all times. Razzak Khan Tikari, a resident of Chhattisgarh, has taken a very heart-warming step which exemplifies such a friendship. Razzak and Santosh, both belonging to two different religions, had been friends since years. But Santosh was suffering from a critical heart condition, and succumbed to it on Sept. 20.
It was then that Razzak, who follows Islam, decided to be with his friend till the very last moment. He did not let religious ties hold him back, and performed the last rites of Santosh following all Hindu rituals and traditions.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.