നീണ്ട 14 വര്‍ഷങ്ങള്‍ കാണാതായ ഭാര്യയെ തേടി നടന്നു; ഒടുവില്‍ കണ്ടെത്താന്‍ ഇന്റര്‍നെറ്റ് തന്നെ വേണ്ടി വന്നു
Feb 25, 2020, 17:20 IST
സൂരജ്പൂര്‍: (www.kvartha.com 25.02.2020) വര്‍ഷങ്ങള്‍ക്ക് മുമ്പ കാണാതായ ഭാര്യയെ ഇന്റര്‍നെറ്റ് വഴി കണ്ടെത്തിയിരിക്കുകയാണ് ഭര്‍ത്താവ്. സിനിമ കഥയെ വെല്ലുന്ന സംഭവം നടന്നത് ഛത്തീസ്ഗഡിലെ സൂരജ്പൂര്‍ ജില്ലയിലാണ്.
ഒരു 14 വര്‍ഷം മുമ്പാണ് സൂരജ്പൂര്‍ സ്വദേശിയായ ഭുവനേശ്വറിന്റെ ഭാര്യ പ്രമീലയെ കാണാതാവുന്നത്. മാനസിക വൈകല്യമുണ്ടായിരുന്ന പ്രമീലയെ പെട്ടെന്ന് ഒരു ദിവസം കാണാതാവുകയായിരുന്നു. ഭാര്യയെ കണ്ടെത്താന്‍ ഒരുപാട് ശ്രമിച്ചെങ്കിലും എല്ലാം ശ്രമങ്ങളും വിഫലമായിരുന്നു.
മാനസികനില തെറ്റിയുള്ള യാത്രയില്‍ ഒടുവില്‍ പ്രമീല എങ്ങനെയൊക്കെയോ വെസ്റ്റ് ബംഗാളില്‍ എത്തി. ബംഗാളിലെത്തിയ പ്രമില മാനസിക ബുദ്ധിമുട്ടുകള്‍ കാരണം ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അപ്പുറമുള്ള സ്വന്തം നാടും പേരും തിരിച്ചുപോകാനുള്ള വഴിയും മറന്നിരുന്നു. അവളുടെ ഭര്‍ത്താവിന്റെ പേര് മാത്രമാണ് ഓര്‍ക്കാന്‍ കഴിഞ്ഞത്.
അതേസമയം അപ്പോഴും ഭാര്യയെ തേടി സ്വന്തം നാട്ടില്‍ വീടുതോറും അലഞ്ഞുനടക്കുകയായിരുന്നു ഭുവനേശ്വര്‍. കുറച്ച് നാള്‍ അന്വേഷണം നടത്തിയ പൊലീസും അവസാനം അന്വേഷണം അവസാനിപ്പിച്ചു. ഭാര്യയെ കാണാതായതിന്റെ സങ്കടവും അഞ്ച് കുട്ടികളെ പോറ്റാനുള്ള ഉത്തരവാദിത്തവും ഭുവനേശ്വറിനെയും ഏറെ തളര്‍ത്തിയിരുന്നു. ഭാര്യയെ കാണാതായി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഭാര്യയുടെ ശവസംസ്‌കാരം നടത്താന്‍ കുടുംബക്കാര്‍ ഭുവനേശ്വറിനെ നിര്‍ബന്ധിച്ചു. എന്നാല്‍ അതിന് ഭുവനേശ്വര്‍ തയ്യാറായിരുന്നില്ല.
2006ല്‍ കാണാതായ പ്രമീല 14 വര്‍ഷം പിന്നിട്ട് 2020 ആയപ്പോഴേക്കും കൊല്‍ക്കത്തയിലെ അനാഥാലയത്തിലായിരുന്നു. അനാഥാലയത്തിന്റെ മാനേജറാണ് പ്രമീലയുടെ ചിത്രം വെച്ച് ഇന്റര്‍നെറ്റിലും സമൂഹമാധ്യമങ്ങളിലും പരസ്യം ചെയ്ത് ഒരു ശ്രമം നടത്താമെന്ന് കരുതിയത്. പ്രമീലയുടെ ചിത്രം സമൂഹമാധ്യമങ്ങില്‍ വൈറലായതോടെ സൂരജ്പൂരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അനാഥാലയത്തില്‍ ബന്ധപ്പെട്ടു.
അന്വേഷണത്തിന് ഒടുവില്‍ പ്രമീലയെ കണ്ടുപിടിച്ച് ഭര്‍ത്താവ് ഭുവനേശ്വറിനെ ഏല്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ച കുടുംബാംഗങ്ങളെ മാത്രമല്ല, ഒരു ഗ്രാമത്തിനെ തന്നെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. ഇതിന് സഹായിച്ച ഇന്റര്‍നെറ്റ് സേവനങ്ങളെയും ദമ്പതികള്‍ നന്ദിയോടെ ഓര്‍ക്കുന്നു.
Keywords: News, National, India, Bhuvaneswar, Husband, Wife, Orphans, Internet, A Long 14-Year-Old Wife Goes Missing

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.