ഫലിത പ്രിയര്‍ക്കായി പൊട്ടിച്ചിരിപ്പിക്കുന്ന നിഘണ്ടു റെഡി

 


ADVERTISEMENT

ഡല്‍ഹി: ഫലിത പ്രിയര്‍ക്കായി പൊട്ടിച്ചിരിപ്പിക്കുന്ന നിഘണ്ടു റെഡിയായി. വാക്കുകളുടെ അര്‍ത്ഥമറിയാനും സംശയനിവാരണത്തിനും മാത്രമായി ഉപയോഗിച്ചിരുന്ന നിഘണ്ടു വായിക്കാന്‍ ഇനി മത്സരമായിരിക്കും. കുട്ടികളെ ആകര്‍ഷിക്കാനാണ് പ്രധാനമായും ചിരിപ്പിക്കാനുള്ള നിഘണ്ടു തയാറായിരിക്കുന്നത്.  മുംബൈ സ്വദേശിയായ ദന്ത ഡോക്ടര്‍ പി.വി.സുബ്രഹ്മണ്യനാണു പുതിയ നിഘണ്ടുവിന്റെ ശില്‍പി. ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നിഘണ്ടുവാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്.

ഫലിത പ്രിയര്‍ക്കായി പൊട്ടിച്ചിരിപ്പിക്കുന്ന നിഘണ്ടു റെഡിഉദാഹരണമായി പുതിയ നിഘണ്ടുവില്‍ ആങ്കര്‍ (അവതാരക) എന്നതിന്റെ അര്‍ത്ഥം നല്‍കിയിരിക്കുന്നത് 'കണ്ടിരിക്കുമ്പോള്‍ കടലില്‍ മുക്കിക്കൊല്ലാന്‍ തോന്നിപ്പിക്കുന്ന ആള്‍ എന്നാണ്. ബേബി(കുഞ്ഞ്) എന്നാല്‍ ഒരു 'ഹാര്‍ഡ് വെയറിന്റെയും സോഫ്റ്റ് വെയറിന്റെയും സംയുക്തസംരംഭം എന്നാണ്
അര്‍ത്ഥം നല്‍കിയിരിക്കുന്നത്.

ബാങ്ക് (ധനകാര്യ സ്ഥാപനം) എന്നതിനു 'പ്രതീക്ഷയ്ക്കു വക തരുന്ന അമ്മായിയച്ഛന്‍ എന്നാണ് അര്‍ത്ഥം നല്‍കിയിരിക്കുന്നത്. ഫിംഗര്‍ പ്രിന്റ് ആണു നിഘണ്ടുവിന്റെ പ്രസാധകര്‍.

Also Read:
ചെര്‍ക്കളയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; 10 പേര്‍ക്കെതിരെ കേസ്

Keywords:  A dictionary that redefines words with humour, Atracted, New Delhi, Children, Mumbai, Natives, Doctor, Finger, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia