SWISS-TOWER 24/07/2023

പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ 'അസംതൃപ്തരായ' നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; മുകുള്‍ റോയിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 03.06.2021) പശ്ചിമ ബംഗാളില്‍ പാര്‍ടിയിലെ അവഗണനയില്‍ 'അസംതൃപ്തരായ' നേതാക്കള്‍ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ബിജെപി നേതാവ് മുകുള്‍ റോയിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നേതാക്കള്‍ കൂട്ടമായി ബി ജെ പിയിലേക്ക് ചേക്കേറിയത്. ഇതില്‍ മുഖ്യമന്ത്രി മമതയുടെ വിശ്വസ്തന്‍ മുകുള്‍ റോയിയും ഉണ്ട്.
Aster mims 04/11/2022

പശ്ചിമ ബംഗാളില്‍ ബിജെപിയില്‍ 'അസംതൃപ്തരായ' നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു; മുകുള്‍ റോയിയെ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി

കൊല്‍ത്തയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുകുള്‍ റോയിയുടെ ഭാര്യയുടെ ആരോഗ്യ പുരോഗതി അന്വേഷിക്കാനാണു പ്രധാനമന്ത്രി വിളിച്ചതെന്നാണ് പാര്‍ടിയുടെ വിശദീകരണം.
എന്നാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ ആശുപത്രി സന്ദര്‍ശനത്തിന് പിന്നാലെ മുകുള്‍ റോയിയുടെ ഫോണിലേക്ക് പ്രധാനമന്ത്രി വിളിച്ചതിനു രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. ബിജെപിയിലേക്കു ചേക്കേറുന്നതിനു മുന്‍പു മമതയുടെ വിശ്വസ്തനായിരുന്നു മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന മുകുള്‍ റോയി. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

മുകുളിനു പിന്നാലെ ബിജെപിയിലേക്കു ചേക്കേറിയ ബംഗാളിലെ ആദ്യകാല തൃണമൂല്‍ നേതാക്കളില്‍ പലരും ബിജെപിയുടെ അവഗണനയില്‍ അസ്വസ്ഥരാണെന്നാണ് റിപോര്‍ടുകള്‍. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ മികച്ച വിജയം നേടിയതോടെ ബിജെപിയില്‍ നിന്നു തൃണമൂലിലേക്കു തന്നെ മടങ്ങുകയാകും ഉചിതമെന്നും ചില നേതാക്കള്‍ പരസ്യമായി പ്രതികരിച്ചിരുന്നു.

തൃണമൂലില്‍നിന്നുതന്നെ ബിജെപിയിലെത്തിയ സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതില്‍ മുകുള്‍ റോയിക്ക് അതൃപ്തിയുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തില്‍ മുകുള്‍ റോയി തൃണമൂലിലേക്കു മടങ്ങുന്നുവെന്നും റിപോര്‍ടുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ മുകുള്‍ റോയി മൗനം തുടരുകയാണ്.

2017ലാണു മുകുള്‍ ബിജെപിയിലെത്തിയത്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റില്‍ 18 എണ്ണം നേടിയ ബിജെപി തൃണമൂലിനെ ഞെട്ടിച്ചിരുന്നു.

Keywords:  A Call From PM For BJP's Mukul Roy Amid Buzz About Trinamool 'Gharwapsi', Kolkata, West Bengal, Phone call, Prime Minister, Narendra Modi, Hospital, Treatment, National, BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia