Flight delayed | മുന്‍ ചക്രത്തിലെ തകരാര്‍ മൂലം സ്പൈസ് ജെറ്റിന്റെ ദുബൈ-മധുര വിമാനം വൈകി; 4 ദിവസത്തിനിടെ ഒമ്പതാമത്തെ സംഭവം
Jul 12, 2022, 19:53 IST
ന്യൂഡെല്‍ഹി: (www.kvarttha.com) ബോയിംഗ് ബി 737 വിമാനത്തിന്റെ മുന്‍ ചക്രം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റിന്റെ ദുബൈ-മധുര വിമാനം തിങ്കളാഴ്ച വൈകി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 24 ദിവസത്തിനിടെ സ്പൈസ് ജെറ്റിലുണ്ടായ സാങ്കേതിക തകരാറിന്റെ ഒമ്പതാമത്തെ സംഭവമാണിത്. ജൂണ്‍ 19 മുതല്‍ സ്പൈസ് ജെറ്റിന്റെ വിമാനത്തില്‍ സാങ്കേതിക തകരാര്‍ സംഭവിച്ച എട്ട് സംഭവങ്ങളെ തുടര്‍ന്ന് ജൂലൈ ആറിന് ഡിജിസിഎ സ്പൈസ് ജെറ്റിന് കാരണം കാണിക്കല്‍ നോടീസ് നല്‍കിയിരുന്നു.
സുരക്ഷിതവും ഫലപ്രദവും വിശ്വസനീയവുമായ എയര്‍ സര്‍വീസ് നല്‍കുന്നതില്‍ സ്പൈസ് ജെറ്റ് പരാജയപ്പെട്ടുവെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു. VT-SZK എന്ന രജിസ്ട്രേഷന്‍ നമ്പറുള്ള ബോയിംഗ് ബി737 മാക്സ് വിമാനത്തിലാണ് തിങ്കളാഴ്ച സര്‍വീസ് നടത്തിയതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 'വിമാനം ലാന്‍ഡ് ചെയ്ത ശേഷം എന്‍ജിനീയര്‍ പരിശോധന നടത്തിയപ്പോള്‍ മുന്‍ ചക്രങ്ങള്‍ പതിവിലും കൂടുതല്‍ അമര്‍ത്തിപ്പിടിച്ചതായി കണ്ടെത്തി. അതിനാല്‍ വിമാനം നിലത്തിറക്കാന്‍ എന്‍ജിനീയര്‍ തീരുമാനിച്ചു. തിരികെ ദുബൈ-മധുര സര്‍വീസിനായി എയര്‍ലൈന്‍ മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് മറ്റൊരു വിമാനം അയച്ചു', ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'2022 ജൂലൈ 11 ന് ദുബൈയില്‍ നിന്ന് മധുരയിലേക്കുള്ള സ്‌പൈസ് ജെറ്റ് ഫ്‌ലൈറ്റ് നമ്പര്‍ SG23 അവസാന നിമിഷം സാങ്കേതിക തകരാര്‍ കാരണം വൈകി. യാത്രക്കാരെ ഇന്‍ഡ്യയിലേക്ക് കൊണ്ടുവരാന്‍ ഉടന്‍ തന്നെ ഒരു ബദല്‍ വിമാനം അയച്ചു. ഏത് എയര്‍ലൈനിന്റെയും വിമാനങ്ങള്‍ വൈകാം. വിമാനത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല', സ്‌പൈസ് ജെറ്റ് വക്താവ് പ്രതികരിച്ചു.

Keywords: Latest-News, National, Top-Headlines, Spice Jet, Flight, Air Plane, Dubai, Airport, Passengers, 9th incident in 24 days: Another SpiceJet flight hit by technical malfunction.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.