93 കാരന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ പണമില്ല; മൃതദേഹം ദിവസ​ങ്ങളോളം ഫ്രിഡ്​ജിൽ സൂക്ഷിച്ചുവെച്ച്​ കൊച്ചുമകൻ

 


ഹൈദരാബാദ്​: (www.kvartha.com 13.08.2021) 93 വയസുകാരന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ​ പണമില്ലാത്തതിനാൽ മൃതദേഹം ദിവസങ്ങളോളം ഫ്രിഡ്​ജിൽ സൂക്ഷിച്ചു വെച്ച്​ കൊച്ചുമകൻ. ഹൈദരാബാദ് വാറങ്കലിൽ പർകാലയിലാണ്​ സംഭവം.

വീട്ടിനകത്ത്​ നിന്ന്​ രൂക്ഷ ഗന്ധം വമിക്കുന്നുവെന്ന സമീപവാസികളുടെ പരാതിയെ തുടർന്ന്​ പൊലീസ്​ നടത്തിയ പരിശോധനയിലാണ് ഫ്രിഡ്ജിനുള്ളിൽ നിന്നും​ മൃതദേഹം കണ്ടെത്തിയത്​.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 93കാരനും 24കാരനായ കൊച്ചുമകൻ നിഖിലും വാടകവീട്ടിലായിരുന്നു താമസം. വയോധികന്‍റെ പെൻഷൻ തുകകൊണ്ടായിരുന്നു ഇരുവരുടെയും ജീവിതം. അസുഖ ബാധിതനായി കിടപ്പിലായിരുന്നു 93കാരൻ. ചൊവ്വാഴ്ച ഇദ്ദേഹം മരിച്ചു. ആദ്യം മൃതദേഹം ബെഡ്​ഷീറ്റിൽ പൊതിഞ്ഞ്​ സൂക്ഷിക്കുകയായിരുന്നു. പിന്നീട്​ ഫ്രിഡ്​ജിലേക്ക്​ മാറ്റി.

93 കാരന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ പണമില്ല; മൃതദേഹം ദിവസ​ങ്ങളോളം ഫ്രിഡ്​ജിൽ സൂക്ഷിച്ചുവെച്ച്​ കൊച്ചുമകൻ

അന്ത്യകർമങ്ങൾ നടത്താൻ പണമില്ലാത്തതിനാലാണ്​ മൃതദേഹം സൂക്ഷിച്ചുവെച്ചതെന്നും നിഖിൽ പറഞ്ഞുവെന്ന് പൊലീസ് പറയുന്നു. അതേസമയം 93കാരന്‍റെ പെൻഷൻ മുടങ്ങാതിരിക്കാ​നാണോ മൃതദേഹം ഒളിപ്പിച്ച്​ വെച്ചതെന്നും പൊലീസ്​ പരിശോധിക്കുന്നുണ്ട്​. അസ്വാഭാവിക മരണത്തിന്​ പൊലീസ്​​ കേസെടുത്തു.

Keywords:  News, National, Hyderabad, Death, Case, Police, India, Telangana, 93-Year-Old Man's Body Found In Fridge In Telangana.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia