വിമാനം പുറപ്പെടുന്നതിന് മുന്‍പുള്ള മദ്യ പരിശോധനയില്‍ പരാജയപ്പെട്ടു; 9 പൈലറ്റുമാര്‍ക്കും 32 കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും സസ്‌പെന്‍ഷന്‍
May 10, 2022, 21:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) വിമാനം പുറപ്പെടുന്നതിനു മുന്‍പുള്ള മദ്യ പരിശോധനയില്‍ പരാജയപ്പെട്ടു. ഒന്‍പത് പൈലറ്റുമാര്‍ക്കും 32 കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും സസ്‌പെന്‍ഷന്‍. ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA) ആണ് മദ്യപിച്ച ജീവനക്കാരുടെ വിവരം പുറത്തുവിട്ടത് . 2022 ജനുവരി ഒന്നിനും ഏപ്രില്‍ 30നും ഇടയില്‍ ഒമ്പത് പൈലറ്റുമാരും 32 കാബിന്‍ ക്രൂ അംഗങ്ങളുമാണ് പരിശോധനയില്‍ 'പോസിറ്റീവ്' ആയതെന്നും ഡിജിസിഎ വ്യക്തമാക്കി.
രണ്ടു വട്ടം നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആയ രണ്ട് പൈലറ്റുമാരെയും രണ്ടു കാബിന്‍ ക്രൂ അംഗങ്ങളെയും മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായും ഡിജിസിഎ അറിയിച്ചു. ബെര്‍ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആദ്യമായി പോസിറ്റീവ് ആയ ബാക്കി ഏഴ് പൈലറ്റുമാരെയും 30 കാബിന്‍ ക്രൂ അംഗങ്ങളെയും മൂന്നു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു.
കോക്പിറ്റിലെയും കാബിന്‍ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തില്‍ മദ്യ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ഡിജിസിഎ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. കോവിഡ് മഹാമാരിക്കു മുന്‍പ് എല്ലാ ക്രൂ അംഗങ്ങളും പരിശോധനയ്ക്കു വിധേയമായിരുന്നു. മഹാമാരിയെത്തുടര്‍ന്നു നിര്‍ത്തിവച്ച പരിശോധന ഇപ്പോള്‍ ഘട്ടംഘട്ടമായി വീണ്ടും ആരംഭിച്ചിരിക്കയാണ്.
Keywords: 9 Pilots, 32 Cabin-Crew Members Were Too Drunk To Fly This Year, New Delhi, News, Liquor, Suspension, Flight, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

