Loud music | 'പുലര്‍ചെ വരുന്ന പബില്‍ നിന്ന് ഉച്ചത്തിലുള്ള സംഗീതം, ഇത് ഉപദ്രവമാണ്'; വൈറലായി 81 കാരിയായ വയോധികയുടെ പോസ്റ്റ്; പ്രതികരിച്ച് നെറ്റിസന്‍സ്

 


ADVERTISEMENT

ബെംഗ്‌ളുറു: (www.kvartha.com) പബ്ബില്‍ നിന്നുള്ള ഉച്ചത്തിലുള്ള സംഗീതത്തിനെതിരെ പരാതി നല്‍കിയെന്ന് വ്യക്തമാക്കിയുള്ള 81 കാരിയായ വയോധികയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി. പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ബെംഗ്‌ളുറു ബിടിഎം ലേഔടില്‍ താമസിക്കുന്ന ലളിത ശ്രീനിവാസന്‍ എന്ന സ്ത്രീ ട്വിറ്ററില്‍ കുറിച്ചു.
                    
Loud music | 'പുലര്‍ചെ വരുന്ന പബില്‍ നിന്ന് ഉച്ചത്തിലുള്ള സംഗീതം, ഇത് ഉപദ്രവമാണ്'; വൈറലായി 81 കാരിയായ വയോധികയുടെ പോസ്റ്റ്; പ്രതികരിച്ച് നെറ്റിസന്‍സ്

'എനിക്ക് 81 വയസായി. BTM 2stg-ലെ AvonPub എല്ലാ ദിവസവും പുലര്‍ചെ 3:30 വരെ വളരെ ഉച്ചത്തിലുള്ള സംഗീതം പ്ലേ ചെയ്യുന്നു. എന്നും രാത്രി പൊലീസില്‍ പരാതി പറയേണ്ടതുണ്ടോ? നിവാസികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഉപദ്രവമാണ്. സീനിയര്‍ ആയ ഞങ്ങള്‍ പറയുന്നത് ആരെങ്കിലും കേള്‍ക്കുന്നുണ്ടോ?', അവര്‍ ട്വീറ്റ് ചെയ്തു.

രേഖാമൂലം പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും വയോധിക പറഞ്ഞു. '2021 ജനുവരി മുതല്‍ ഇത് രേഖാമൂലം പരാതിയുമായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഈ പബിനെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. ഈ ശല്യം നിര്‍ത്തൂ. BTM 2ns Stg-ലെ ഈ Avon Pub ആരുടേതാണ്?', ലളിത ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റ് വൈറലായതോടെ പബിനെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കി. സംഭവത്തില്‍ ജയനഗര്‍ എംഎല്‍എ സൗമ്യ റെഡ്ഡിയുടെ ഓഫീസും പ്രതികരിച്ചു. 'ദയവായി നിങ്ങളുടെ നമ്പര്‍ മെസേജ് ചെയ്യുക', സൗമ്യ റെഡ്ഡിയുടെ ഓഫീസ് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമ ഉപയോക്താക്കളും പ്രതികരണവുമായി രംഗത്തെത്തി. 'നിര്‍ഭാഗ്യവശാല്‍, ബെംഗ്‌ളുറു ഒരു വാണിജ്യ സ്ഥലമാണ്, വരുമാനം ഉണ്ടാക്കുന്ന ബിസിനസുകള്‍ക്ക് മാത്രമാണ് പ്രാധാന്യം. രാഷ്ട്രീയക്കാര്‍ ഒരു കാര്യത്തിലും പൗരന്മാരെ കുറിച്ച് ആകുലപ്പെടുന്നത് ഞാന്‍ കണ്ടിട്ടില്ല', ഒരു ഉപയോക്താവ് പ്രതികരിച്ചു.

Keywords:  Latest-News, National, Top-Headlines, Karnataka, Social-Media, Twitter, 81-year-old Bengaluru woman's tweet on loud music gets noticed, Twitter responds.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia