Mass marriage | ഇത് തുല്യതയില്ലാത്ത നന്മ; 800 നിര്‍ധനര്‍ക്ക് മംഗല്യ സാഫല്യം സാക്ഷാത്ക്കരിച്ച പാടന്തറ മര്‍കസിന് അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍

 


നീലഗിരി: (www.kvartha.com) 800 നിര്‍ധനര്‍ക്ക് മംഗല്യ സാഫല്യം സാക്ഷാത്ക്കരിച്ച നീലഗിരി ജില്ലയിലെ പാടന്തറ മര്‍കസിന്റെ കാരുണ്യത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. പെണ്‍മക്കളെ വിവാഹം ചെയ്ത് അയക്കാനാകാത്ത നിര്‍ധനരായ രക്ഷിതാക്കള്‍ക്ക് പ്രമുഖ പണ്ഡിതന്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അത്താണിയായത്.
   
Mass marriage | ഇത് തുല്യതയില്ലാത്ത നന്മ; 800 നിര്‍ധനര്‍ക്ക് മംഗല്യ സാഫല്യം സാക്ഷാത്ക്കരിച്ച പാടന്തറ മര്‍കസിന് അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍

ജാതി - മത ഭേദമന്യേയാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന സമൂഹ വിവാഹ ചടങ്ങില്‍ 800 പേര്‍ സുമംഗലികളായത്. നികാഹ് കര്‍മത്തിന് പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കി. മറ്റുമതത്തില്‍ പെട്ട 74 പേര്‍ അവരുടെ ആചാര പ്രകാരം സമീപത്തെ ക്ഷേത്രത്തിലും ചര്‍ചിലുമായി ചടങ്ങുകള്‍ സംഘടിപ്പിച്ചു. ചടങ്ങുകള്‍ക്ക് ശേഷം പാടന്തറ മര്‍കസ് കാംപസില്‍ ഒരുക്കിയ കൂറ്റന്‍ പന്തലില്‍ അവരെത്തി. വസ്ത്രങ്ങള്‍ക്കും മറ്റ് വ്യക്തിഗത ചിലവുകള്‍ക്കും പുറമെ ഓരോ ദമ്പതികള്‍ക്കും അഞ്ച് പവന്‍ സ്വര്‍ണം വീതം നല്‍കി. എല്ലാവര്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു.

കടുത്ത സാമ്പത്തിക പരാധീനതകള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന നീലഗിരി ജില്ലയിലെ പാടന്തറ ഉള്‍പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള അര്‍ഹരായവരെ വിവാഹത്തിനായി വിവിധ പരിശോധനകള്‍ക്ക് ശേഷമാണ് തെരഞ്ഞെടുത്തത്. കൃഷിയിലും തോട്ടം തൊഴിലിലും മറ്റ് കുറഞ്ഞ വേതനമുള്ള ജോലികളിലും ഏര്‍പ്പെടുന്ന ദരിദ്രരായ കുടുംബങ്ങളാണ് പ്രദേശത്ത് ഏറെയുമുള്ളത്. അത്തരക്കാര്‍ക്ക് ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തില്‍ കേരള മുസ്ലിം ജമാഅത്, എസ്വൈഎസ് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ അനുഗ്രഹമാവുകയാണ്.
                
Mass marriage | ഇത് തുല്യതയില്ലാത്ത നന്മ; 800 നിര്‍ധനര്‍ക്ക് മംഗല്യ സാഫല്യം സാക്ഷാത്ക്കരിച്ച പാടന്തറ മര്‍കസിന് അഭിനന്ദന പ്രവാഹം; സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടി ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍

2014ലാണ് പാടന്തറ മര്‍കസ് സമൂഹ വിവാഹം എന്ന ദൗത്യത്തിലേക്ക് കടന്നത്. അന്ന് 114 പേര്‍ വിവാഹിതരായി. 2015ല്‍ 260 പേര്‍ക്കും 2017ല്‍ 346 പേര്‍ക്കും 2019ല്‍ 400 പേര്‍ക്കും വിവാഹമെന്ന സ്വപ്നം സാക്ഷത്കരിക്കാനായി. അടുത്ത തവണ ഇതിലും കൂടുതല്‍ പേരെ വിവാഹത്തിലൂടെ ഒന്നിപ്പിക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. തുല്യതയില്ലാത്ത നന്മയെന്നാണ് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ ഈ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നത്. ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാരെയും എല്ലാവരും അഭിനന്ദിച്ചു. സാമുദായിക സൗഹാര്‍ദത്തിന്റെ മികച്ച ഉദാഹരണമായും ഇതിനെ പലരും ചൂണ്ടിക്കാട്ടി.

സമൂഹ വിവാഹ ചടങ്ങ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര സെക്രടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. ഇന്‍ഡ്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. സമസ്ത സെക്രടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ജെനറല്‍ സെക്രടറി എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഗൂഡല്ലൂര്‍ ആര്‍ ഡി ഒ മുഹമ്മദ് ഖുദ്റത്തുല്ല, തഹസില്‍ദാര്‍ സിദ്ധരാജ് സംസാരിച്ചു.

Keywords:  Latest-News, National, Top-Headlines, Marriage, Wedding, Tamil Nadu, Social-Media, Religion, Samastha, SSF, SYS, Kanthapuram A.P.Aboobaker Musliyar, Devarshola Abdussalam Musliyar, 800 poor couples set to enter wedlock at mass marriage.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia