ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന സൈനികാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു; ആക്രമണം നടത്തിയത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെ കണ്ണീര് വാതക ഷെല്ലുകള്‍ മാത്രം ഉപയോഗിച്ച്
Jun 19, 2020, 13:16 IST
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 19.06.2020) ജമ്മു കശ്മീരിലെ ഷോപ്പിയാനിലും പാംപോറിലുമായി നടന്ന രണ്ട് സൈനികാക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാംപോറിലെ പള്ളിയില്‍ ഒളിച്ചിരുന്ന രണ്ടു ഭീകരരെ നേരിടാന്‍ പള്ളിയുടെ പവിത്രത കണക്കിലെടുത്ത് തോക്കോ ഐഇഡിയോ ഉപയോഗിക്കാതെയായിരുന്നു ആക്രമണമെന്നും കണ്ണീര് വാതക ഷെല്ലുകള്‍ മാത്രമാണ് ഉപയോഗിച്ചതെന്നും പൊലീസ് അറിയിച്ചു. പള്ളിക്കു പുറത്ത് വെടിവയ്പ്പിലൂടെ ഒരു ഭീകരനെയും വധിച്ചിരുന്നു.
ആക്രമണം നടത്തുമ്പോള്‍ പള്ളിയുടെ എല്ലാ പവിത്രതയും കണക്കിലെടുത്തിരുന്നുവെന്ന് ജമ്മു കശ്മീര്‍ പൊലീസ് ചീഫ് ദില്‍ബാഗ് സിങ് പറഞ്ഞു. പ്രദേശവാസികളും പള്ളിക്കമ്മിറ്റി അംഗങ്ങളും ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവി താഹിറിനോടു സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തു. ഓപ്പറേഷനു നേതൃത്വം നല്കിയ സൈന്യത്തിനും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കും അവര്‍ അഭിനന്ദനം അറിയിച്ചു, ദില്‍ബാഗ് സിങ് പറഞ്ഞു.
സാധാരണയായി ഭീരരെ നേരിടുമ്പോള്‍ എല്ലാ ആക്രമണങ്ങളിലും സുരക്ഷാസേന ഐഇഡികള്‍ ഉപയോഗിക്കുകയും വെടിവയ്പ്പു നടത്തുകയുമാണ് ചെയ്യാറുള്ളത്. കണ്ണീര് വാതകം മാത്രമുപയോഗിച്ചു നടത്തുന്ന ആക്രമണം അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് സുരക്ഷാസേന ഇവിടെ തിരച്ചിലാരംഭിക്കുന്നത്. അഞ്ചു ഭീകരര്‍ ഷോപ്പിയാനിലും മൂന്നു പേര് പാംപോറിലും കൊല്ലപ്പെട്ടു.
ഷോപ്പിയാനിലെ മുനാദ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അഞ്ചു ഭീകരരെ വധിച്ചത്. ഇവരുടെ വിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പിടിച്ചെടുത്ത ആയുധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അറിവായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 24ല്‍ അധികം ഭീകരരാണ് ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത്.
Keywords: 8 terrorists killed in Jammu and Kashmir 24 hours Jammu Kashmir in Terrorist Attack, Srinagar, News, Terror Attack, Jammu, Kashmir, Killed, Police, Mosque, National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.