15 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ 8 പേര്‍ അറസ്റ്റില്‍

 


അഹ് മദാബാദ്: (www.kvartha.com 13.03.2022) അഹ് മദാബാദില്‍ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ എട്ടു പേര്‍ അറസ്റ്റില്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച അഹ് മദാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഞായറാഴ്ചയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വ്യാഴാഴ്ച നടന്ന പീഡനക്കേസില്‍ വെള്ളിയാഴ്ചയാണ് ധോല്‍ക ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്. പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി എട്ട് പ്രതികളില്‍ തനിക്ക് അറിയാവുന്ന ഒരാള്‍ അവളെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുവന്നതായി മൊഴി നല്‍കിയിരുന്നു. 

15 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ 8 പേര്‍ അറസ്റ്റില്‍


തുടര്‍ന്ന് കേസിലെ മുഖ്യപ്രതി തന്റെ ഏഴ് സുഹൃത്തുക്കളെയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വരാന്‍ നിര്‍ദേശിച്ചു. പിന്നീട് പെണ്‍കുട്ടിയെ ഒരു കിണറ്റിന് സമീപം വലിച്ചിഴച്ചു കൊണ്ടുപോയി അവിടെവച്ച് എട്ടുപേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിക്കേറ്റ പെണ്‍കുട്ടിയെ വീടിന് സമീപം ഇറക്കിവിട്ടുവെന്നും പൊലീസ് പറഞ്ഞു.

രക്ഷപ്പെട്ട പെണ്‍കുട്ടിയെ മാതാപിതാക്കളും പൊലീസും ചേര്‍ന്ന് സോളയിലെ സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചികിത്സയിലുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കേസിലെ എല്ലാ പ്രതികളും ഇരുപത് വയസിനിടയില്‍ പ്രായമുള്ളവരാണ്. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376 ഡി, കൂട്ടബലാത്സംഗത്തിന് 363, തട്ടിക്കൊണ്ടുപോകല്‍, പോക്സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.

ശനിയാഴ്ച പിടിയിലായവരെ വൈദ്യപരിശോധനക്ക് വിധേയമാക്കി. കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് സയന്‍സ് ലബോറടറി (എഫ്എസ്എല്‍) ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വൈദ്യപരിശോധന നടത്തുകയും മൊഴി എടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എട്ട് പ്രതികളെയും റിമാന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. 

എഫ്എസ്എലില്‍ നിന്നുള്ള പരിശോധനകള്‍ക്കായി കാത്തിരിക്കുകയാണെന്നും ധോല്‍ക ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍ ഡി ചൗധരി പറഞ്ഞു.

Keywords: 8 held for gang-molest of 15-year-old in Ahmedabad, Ahmedabad, News, Local News, Molestation, Police, Arrested, Injured, Hospital, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia