Fetuses Found | 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ 8 ഭ്രൂണങ്ങള്‍; അപൂര്‍വ സംഭവമെന്ന് ആരോഗ്യ വിദഗ്ധര്‍

 


ADVERTISEMENT

റാഞ്ചി: (www.kvartha.com) ഝാര്‍ഖണ്ഡില്‍ 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തി. മൂന്ന് സെന്റിമീറ്റര്‍ മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ള ഭ്രൂണങ്ങളാണ് കണ്ടെത്തിയത്. ഇത് അപൂര്‍വ സംഭവമാണെന്ന് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തി. ശസ്ത്രക്രിയ നടത്തി ഇവ നീക്കം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Aster_MIMS

Fetuses Found | 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റില്‍ 8 ഭ്രൂണങ്ങള്‍; അപൂര്‍വ സംഭവമെന്ന് ആരോഗ്യ വിദഗ്ധര്‍

റാഞ്ചിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെയാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. മുഴയ്ക്കുള്ളിലായിരുന്നു ഇവ ഉണ്ടായിരുന്നത്. വികലമായ ഒരു കശേരു ഭ്രൂണം മറ്റൊരു ശരീരത്തിനുള്ളില്‍ അടഞ്ഞിരിക്കുന്ന ഫെറ്റസ്- ഇന്‍- ഫെറ്റു എന്ന അപൂര്‍വ അവസ്ഥയാണിതെന്നും നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ ജേര്‍ണലില്‍ പറയുന്നു.

എന്നാല്‍ എട്ടു ഭ്രൂണങ്ങള്‍ വയറ്റിനുള്ളില്‍ കണ്ടെത്തുന്നത് ആദ്യമായാണെന്നും അഞ്ച് ലക്ഷത്തില്‍ ഒരാള്‍ക്ക് ഇത് സംഭവിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ പത്തിന് സര്‍കാര്‍ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. വയറ്റില്‍ മുഴ കണ്ട് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാരാണ് മാതാപിതാക്കളോട് നിര്‍ദേശിച്ചത്.

തുടര്‍ന്ന് മുഴ നീക്കം ചെയ്യുന്നതിനിടെയാണ് ഒന്നിന് പിറകെ ഒന്നായി എട്ടു ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍ എം ഡി ഇമ്രാന്‍ പറഞ്ഞു.

Keywords: 8 Fetuses Found In Abdomen Of 21-Day-Old Baby In Ranchi In Rare Case, Jharkhand, News, Child, Hospital, Treatment, Doctor, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia