Government Employees | ക്ഷാമബത്ത വർധനവ് കൊണ്ടും തീരില്ല! കേന്ദ്ര സർകാർ ജീവനക്കാർക്ക് മറ്റൊരു സമ്മാനം ഉടൻ

 


ന്യൂഡെൽഹി: (www.kvartha.com) സെപ്തംബർ 28 ന്, ഒരു കോടിയിലധികം കേന്ദ്ര സർകാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA) വർധിപ്പിച്ച് കേന്ദ്ര സർകാർ പ്രഖ്യാപനം നടത്തിയിരുന്നു. ഒക്ടോബർ മൂന്നിന്, ഡിഎ വർധിപ്പിച്ച ഉത്തരവ് സംബന്ധിച്ച് ചിലവ് വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. അടുത്തതായി കേന്ദ്ര ജീവനക്കാർക്ക് ഡിഎ കുടിശ്ശിക എന്ന സമ്മാനം ലഭിക്കാൻ പോകുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട് ചെയ്തു. ദീപാവലിക്ക് ശേഷം കേന്ദ്ര ജീവനക്കാരുടെ കുടിശ്ശിക സംബന്ധിച്ച് സർകാർ തീരുമാനങ്ങളെടുക്കുമെന്നാണ് കരുതുന്നത്. കൂടാതെ വീട്ടു വാടക അലവൻസ് വർധിപ്പിക്കുന്ന കാര്യവും സർകാർ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.
                       
Government Employees | ക്ഷാമബത്ത വർധനവ് കൊണ്ടും തീരില്ല! കേന്ദ്ര സർകാർ ജീവനക്കാർക്ക് മറ്റൊരു സമ്മാനം ഉടൻ
                  
ഡിഎ കുടിശ്ശിക കിട്ടും

ജീവനക്കാരുടെ 18 മാസത്തെ ഡിഎ കുടിശ്ശികയായി കിടക്കുകയാണ്. 2020 ജനുവരിക്കും 2021 ജൂണിനുമിടയിൽ ഡിഎ കുടിശ്ശിക നൽകിയിട്ടില്ല, കൊറോണ കാരണം സർകാർ അത് നിർത്തിവെച്ചിരുന്നു. ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും അവസാനിച്ചു. അതിനാൽ സർകാർ കുടിശ്ശിക ഉടൻ നൽകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര ജീവനക്കാർ. ഇങ്ങനെ സംഭവിച്ചാൽ കേന്ദ്ര ജീവനക്കാർക്ക് 11 ശതമാനം ഡിഎ കുടിശ്ശിക ഒറ്റയടിക്ക് ലഭിക്കും.

നവരാത്രി ദിനത്തിൽ കേന്ദ്ര ജീവനക്കാർക്കുള്ള ക്ഷാമബത്ത നാല് ശതമാനം വർധിപ്പിച്ച സർകാർ അത് 34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഉയർത്തി. ഈ വർധനവ് 2022 ജൂലൈ ഒന്ന് മുതൽ 2023 ഫെബ്രുവരി വരെയുള്ള പ്രാബല്യത്തോടെയാണ് നിലവിൽ വന്നത്. ഇതിനായി ഒരു വർഷത്തിൽ 6591 കോടി രൂപയും 2022-23 ൽ 4394.24 കോടി രൂപയും ജൂലൈ മുതൽ ഫെബ്രുവരി വരെ ചിലവഴിക്കും.

You might also read:

'ഗർഭധാരണം സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യം'; പ്രസവിക്കാൻ ഭർത്താവിന് ഭാര്യയെ നിർബന്ധിക്കാനാവില്ലെന്ന് ഹൈകോടതി

Keyords: 7th Pay Commission: When Will Centre Announce DA Arrears for Government Employees?, newdelhi,National,News,Top-Headlines,Latest-News,Government-employees,Central Government,Pension.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia