DA Rule | ഏപ്രിൽ മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയുടെ ഫോർമുല മാറും; ഇനി ഡിഎ ഈ രീതിയിൽ കണക്കാക്കും; കാരണമുണ്ട്!

 


ന്യൂഡെൽഹി: (KVARTHA) കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത (DA) വർധനവ് ഈ മാസം ഉണ്ടാകുമെന്നാണ് കരുതുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻ വാങ്ങുന്നവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഡി എ നാല് ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ മൊത്തം ക്ഷാമബത്ത 50 ശതമാനത്തിലെത്തും. പക്ഷേ, ഇതിന് ശേഷമുള്ള കണക്ക് മാറും.

DA Rule | ഏപ്രിൽ മുതൽ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്തയുടെ ഫോർമുല മാറും; ഇനി ഡിഎ ഈ രീതിയിൽ കണക്കാക്കും; കാരണമുണ്ട്!

മാർച്ചിൽ ഡിഎ വർധിപ്പിച്ച ശേഷം പുതിയ രീതിയിൽ കണക്കാക്കും. അടുത്ത ക്ഷാമബത്തയുടെ കണക്കുകൾ ഫെബ്രുവരി 29 മുതൽ വന്നുതുടങ്ങും. 2024 ജൂലൈയിൽ ഡി എ വർധിപ്പിക്കുമ്പോൾ പുതിയ രീതിയോ പകരം പുതിയ ഫോർമുലയോ ഉപയോഗിച്ച് കണക്കാക്കും. ഇതിന് പിന്നിൽ കാരണമുണ്ട്, യഥാർത്ഥത്തിൽ ക്ഷാമബത്ത 50 ശതമാനത്തിലെത്തിയാൽ അത് പൂജ്യമായി (0) കുറയും.

കേന്ദ്ര ജീവനക്കാർക്ക് നിലവിൽ 46 ശതമാനം ക്ഷാമബത്തയാണ് ലഭിക്കുന്നത്. ഇത്തവണയും ഡിഎ നാല് ശതമാനം വർധിക്കുമെന്ന് സമീപകാല എഐസിപിഐ സൂചിക ഡാറ്റയിൽ നിന്ന് വ്യക്തമാണ്. എന്നാൽ, കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല. ഏപ്രിൽ മാസത്തെ ശമ്പളം മുതൽ വർധിപ്പിച്ച ഡിഎയുടെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കും. 2024 ജനുവരി ഒന്നു മുതൽ ഇതിന് പ്രാബല്യം ഉണ്ടായിരിക്കും.

ജനുവരിക്ക് ശേഷം, ക്ഷാമബത്തയുടെ അടുത്ത വർദ്ധനവ് ജൂലൈയിൽ ആയിരിക്കും. ഈ ഡി എ കണക്കുകൂട്ടലിലാണ് മാറ്റങ്ങൾ ഉണ്ടാവുക. 50 ശതമാനം ഡി എയ്ക്ക് ശേഷം, അത് പൂജ്യമായി കുറയുകയും പുതിയ കണക്കുകൂട്ടൽ പൂജ്യം മുതൽ ആരംഭിക്കുകയും ചെയ്യും.

എന്താണ് ഡിഎ?


കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അവരുടെ ജീവിതച്ചെലവ് മെച്ചപ്പെടുത്തുന്നതിന് ഡിഎ ലഭിക്കുന്നു. പണപ്പെരുപ്പത്തിന് ആനുപാതികമായാണ് ക്ഷാമബത്ത കണക്കാക്കുന്നത്. ലേബർ ബ്യൂറോ പുറത്തിറക്കുന്ന ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചികയുടെ (CPI-IW) അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത എല്ലാ മാസവും അനുവദിക്കുന്നത്.

2016-ൽ ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയതിന് ശേഷം, ക്ഷാമബത്ത കണക്കാക്കുന്നതിനുള്ള ഫോർമുലയിലും തൊഴിൽ മന്ത്രാലയം മാറ്റം വരുത്തിയിരുന്നു. ഏഴാം ശമ്പള കമ്മീഷനിലെ നിലവിലെ ഡിയർനെസ് അലവൻസ് നിരക്ക് അടിസ്ഥാന ശമ്പളം കൊണ്ട് ഗുണിച്ചാണ് ഡിയർനെസ് അലവൻസിൻ്റെ തുക കണക്കാക്കുന്നത്. ഡി എ പൂർണമായും നികുതി വിധേയമാണ്.

Keywords: 7th Pay Commission, Pension, National, DA, DR, New Delhi, Central Staff, Central Govt, AICPI, Labour Bureau, Tax, Formula, Dearness Allowance, Employees, 7th Pay Commission: Formula of Dearness Allowance of employees will change from April, DA will be calculated in this way.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia