DA hike | കേന്ദ്ര സർകാർ ജീവനക്കാർക്ക് സന്തോഷ വാർത്ത: ക്ഷാമബത്ത വർധന ഈ തീയതയിൽ? കൂടുന്നത് ഇത്രയും തുക

 


ന്യൂഡെൽഹി: (www.kvartha.com) മാധ്യമ റിപോർടുകൾ വിശ്വസിക്കാമെങ്കിൽ, നവരാത്രിയുടെ അവസാന വാരത്തിൽ അതായത് സെപ്റ്റംബറിൽ കേന്ദ്ര സർകാർ ജീവനക്കാരുടെ ക്ഷാമബത്ത (DA) നാല് ശതമാനം വർധിപ്പിച്ചേക്കും. ഇങ്ങനെ സംഭവിച്ചാൽ ഡിഎ 38 ശതമാനമാകും. കേന്ദ്ര ജീവനക്കാർക്ക് ഒക്‌ടോബർ ഒന്നു മുതൽ ശമ്പളത്തിൽ വർധിപ്പിച്ച ക്ഷാമബത്ത ലഭിക്കും. 38 ശതമാനം ഡിഎ കൂടി ലഭിക്കുന്നതോടെ അടിസ്ഥാന ശമ്പളം 27,312 രൂപയായി ഉയരും. കൂടാതെ, ജൂലൈ മുതലുള്ള ഡിഎ കുടിശ്ശികയും ലഭിക്കുമെന്ന് മണികൺട്രോൾ റിപോർട് ചെയ്തു.                 
                              
DA hike | കേന്ദ്ര സർകാർ ജീവനക്കാർക്ക് സന്തോഷ വാർത്ത: ക്ഷാമബത്ത വർധന ഈ തീയതയിൽ? കൂടുന്നത് ഇത്രയും തുക

ക്ഷാമബത്ത തീരുമാനിക്കുന്ന എഐസിപിഐ-ഐഡബ്ല്യൂ (AICPI-IW) വിന്റെ ആദ്യ പകുതിയിലെ കണക്കുകൾ വന്നിരിക്കുന്നു. 0.2 ശതമാനം ഉയർന്ന് 129.2 പോയിന്റിലെത്തി. ഇതാണ് ഉത്സവങ്ങൾക്ക് മുമ്പ് ഡിഎ കൂട്ടുമെന്ന പ്രതീക്ഷ വർധിക്കാൻ കാരണം. സർകാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎ വർധിപ്പിക്കുന്നതിലൂടെ പ്രയോജനം ലഭിക്കും.

അടിസ്ഥാന ശമ്പളം 56,900 രൂപയുള്ള ജീവനക്കാരന്, 38 ശതമാനം ക്ഷാമബത്ത പ്രകാരം 21,622 രൂപ ഡിഎ ലഭിക്കും. നിലവിൽ 34 ശതമാനം നിരക്കിൽ 19,346 രൂപയാണ് ഡിഎ ലഭിക്കുന്നത്. ഡിഎ നാല് ശതമാനം വർധിപ്പിച്ചാൽ ശമ്പളത്തിൽ 2,276 രൂപ കൂടും. അതായത് ഏകദേശം 27,312 രൂപ പ്രതിവർഷം വർധിക്കും.

Keywords: 7th Pay Commission: DA hike for central employees, announcement date, National, News, Top-Headlines, Newdelhi, Central Government, Hike, Pension, Media, Report, Central Employees, Commission.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia