Allowance | ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്ര സര്‍കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു; ബോണസും പ്രാഖ്യാപിച്ചു
Oct 18, 2023, 17:24 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) പണപ്പെരുപ്പം മൂലമുണ്ടാകുന്ന പ്രതിമാസ ശമ്പളത്തിന്റെയും പെന്‍ഷന്‍ സമ്പത്തിന്റെയും കുറഞ്ഞുവരുന്ന വാങ്ങല്‍ ശേഷിയെ ചെറുക്കുന്നതിന് ഓരോ ആറുമാസം കൂടുമ്പോഴും സര്‍കാര്‍ ഡിഎ/ഡിആര്‍ നിരക്ക് പതിവായി പരിഷ്‌കരിക്കാറുണ്ട്. ഇതിന്റെ ഭാഗമായി ദീപാവലിയോടനുബന്ധിച്ച് കേന്ദ്ര സര്‍കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധിപ്പിച്ചു.
നാല് ഡിഎ ശതമാനമാണ് വര്‍ധിപ്പിച്ചത്. 2023 ജൂലൈ 1 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത വര്‍ധനവ് നടപ്പാക്കുന്നത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ഓള്‍ ഇന്‍ഡ്യ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (എഐസിപിഐ) നിര്‍ണയിച്ചാണ് ഡിഎ വര്‍ധിപ്പിച്ചത്. ഇതോടെ കേന്ദ്ര സര്‍കാര്‍ ജീവനക്കാരുടെ ഡിഎ 42% ല്‍ നിന്ന് 46% ആയി ഉയരും. 47 ലക്ഷം കേന്ദ്ര സര്‍കാര്‍ ജീവനക്കാര്‍ക്കും കൂടാതെ 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
ദീപാവലി പ്രമാണിച്ച് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍കാര്‍ ബോണസും പ്രാഖ്യാപിച്ചു. ഗ്രൂപ് ഡി, ഗ്രൂപ് സി, ഗ്രൂപ് ബിയിലെ ചില കാറ്റഗറി ജീവനക്കാര്‍ എന്നിവര്‍ക്കാണ് ബോണസ് ലഭിക്കുക. കേന്ദ്ര അര്‍ധസൈനിക വിഭാഗങ്ങളിലെയും സായുധ സേനകളിലെയും യോഗ്യരായ ജീവനക്കാര്‍ക്കും ബോണസ് ലഭിക്കും. 7000 രൂപയാണ് കേന്ദ്ര സര്‍കാര്‍ ദീപാലിയോടനുബന്ധിച്ച് ബോണസായി ജീവനക്കാര്‍ക്ക് നല്‍കുന്നത്.
2021 മാര്‍ച് 31 വരെ സര്‍വീസില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ക്കാണ് ബോണസ് നല്‍കുക. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 6 മാസമെങ്കിലും തുടര്‍ചയായി ജോലി ചെയ്തവര്‍ക്ക് ബോണസിന് അര്‍ഹതയുണ്ടാകും.
പൊതുമേഖലാ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍കാര്‍ നല്‍കുന്ന ജീവിതച്ചെലവ് ക്രമീകരിക്കാനുള്ള അലവന്‍സാണ് ഡിയര്‍നസ് അലവന്‍സ് (ഡിഎ). ഡിയര്‍നെസ് റിലീഫ് (ഡിആര്‍) സമാന സ്വഭാവമുള്ളതും കേന്ദ്ര സര്‍കാര്‍ പെന്‍ഷന്‍കാര്‍ക്ക് പ്രയോജനപ്പെടുന്നതുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.