Gratuity | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സുപ്രധാന വാർത്ത: ഗ്രാറ്റുവിറ്റി സംബന്ധിച്ച് ഞെട്ടിക്കുന്ന തീരുമാനവുമായി ഇപിഎഫ്ഒ

 


ന്യൂഡെൽഹി: (KVARTHA) ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് കനത്ത തിരിച്ചടിയായി, റിട്ടയർമെൻ്റ് ഗ്രാറ്റുവിറ്റിയുടെയും ഡെത്ത് ഗ്രാറ്റുവിറ്റിയുടെയും 25 ശതമാനം വർദ്ധന സംബന്ധിച്ച മുൻ വിജ്ഞാപനം എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഉപേക്ഷിച്ചു.

Gratuity | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സുപ്രധാന വാർത്ത: ഗ്രാറ്റുവിറ്റി സംബന്ധിച്ച് ഞെട്ടിക്കുന്ന തീരുമാനവുമായി ഇപിഎഫ്ഒ

ക്ഷാമബത്ത (DA) യിലെ വർധനവ് കണക്കിലെടുത്താണ് തീരുമാനം. ഏറ്റവും പുതിയ വിജ്ഞാപനത്തിൽ, ജീവനക്കാർക്കുള്ള റിട്ടയർമെൻ്റ്, ഡെത്ത് ഗ്രാറ്റുവിറ്റി വർധനവ് ഉപേക്ഷിച്ച് പഴയതുപോലെ പോലെ നിലനിർത്താൻ തീരുമാനിച്ചതായി അറിയിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എന്താണ് ഗ്രാറ്റുവിറ്റി?

ജീവനക്കാരന് തൊഴിലുടമ നൽകുന്ന ഒരു നിശ്ചിത ആനുകൂല്യ പദ്ധതിയാണ് ഗ്രാറ്റുവിറ്റി. 1972ലെ പേയ്‌മെൻ്റ് ഓഫ് ഗ്രാറ്റുവിറ്റി നിയമം അനുസരിച്ച്, ഒരു സ്ഥാപനത്തിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും തുടർച്ചയായി സേവനം അനുഷ്ഠിച്ചാൽ ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റി ലഭിക്കും.

മൊത്തം ഡിഎ വർധനവ് 50 ശതമാനത്തിലെത്തി

ഈ വർഷം മാർച്ച് ഏഴിന് കേന്ദ്രസർക്കാർ ജീവനക്കാർക്കുള്ള ഡിഎ, പെൻഷൻ വാങ്ങുന്നവർക്കുള്ള ഡിയർനസ് റിലീഫ് (DR) 2024 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ നാല് ശതമാനം വർദ്ധിപ്പിച്ചിരുന്നു. ഇതോടെ മൊത്തം ഡിഎ 50% ആയി ഉയർന്നു. ജീവനക്കാർ. ഡിഎ വർദ്ധനയ്‌ക്കൊപ്പം, മറ്റ് അലവൻസുകളായ ട്രാൻസ്‌പോർട്ട് അലവൻസ്, കാൻ്റീന് അലവൻസ്, ഡെപ്യൂട്ടേഷൻ അലവൻസ് എന്നിവയും 25 ശതമാനം വർധിപ്പിക്കുകയുണ്ടായി.

Keywords: News, National, New Delhi, Gratuity, DA Hike, EPFO, Central Government, Employee, 7th Pay Commission Big Update For Govt Employees: 25% Increase In Gratuity Due To DA Hike Put On Hold, Check What EPFO Says.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia