അയല്‍വാസിയുമായുണ്ടായ പാര്‍കിങ് പ്രശ്‌നത്തെ ചൊല്ലി മകനോടും മരുമകളോടും വഴക്ക്; മകന്റെ അടിയേറ്റ് ബോധരഹിതയായ വയോധിക തല്‍ക്ഷണം മരിച്ചു; സി സി ടി വി ദൃശ്യം പുറത്ത്

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com 17.03.2021) അയല്‍വാസിയുമായുണ്ടായ പാര്‍കിങ് പ്രശ്‌നത്തെ ചൊല്ലി മകനോടും മരുമകളോടും വഴക്കിട്ട വയോധിക മകന്റെ അടിയേറ്റ് തല്‍ക്ഷണം മരിച്ചു. 76കാരിയായ അവതാര്‍ കൗറാണ് മരിച്ചത്. ഡെല്‍ഹിയിലെ ദ്വാരകയിലാണ് ദാരുണ സംഭവം. മകന്‍ രണ്‍ബീറിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Aster_MIMS


അയല്‍വാസിയുമായുണ്ടായ പാര്‍കിങ് പ്രശ്‌നത്തെ ചൊല്ലി മകനോടും മരുമകളോടും വഴക്ക്; മകന്റെ അടിയേറ്റ് ബോധരഹിതയായ വയോധിക തല്‍ക്ഷണം മരിച്ചു; സി സി ടി വി ദൃശ്യം പുറത്ത്


അയല്‍വാസിയുമായുണ്ടായ പാര്‍കിങ് പ്രശ്‌നത്തെ ചൊല്ലി തിങ്കളാഴ്ച ഉച്ചക്ക് ശേഷം മകനും മരുമകളുമായി കൗര്‍ വഴക്ക് കൂടിയിരുന്നു. ഇതിനിടെ ദേഷ്യം വന്ന മകന്‍ അമ്മയെ അടിക്കുകയായിരുന്നു. അടിയേറ്റ് കൗര്‍ വീഴുന്നതും ബോധരഹിതയാകുന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. താഴെ വീണ കൗറിനെ മരുമകള്‍ കുലുക്കി വിളിക്കുകയും ചെയ്യുന്നുണ്ട്. കൗറിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Keywords:  News, National, India, New Delhi, CCTV, Son, Case, Mother, Police, Death, Hospital, 76-year-old woman dies after being slapped by man in Delhi's Dwarka; incident caught on CCTV
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia