Sale of flags | 75-ാം സ്വാതന്ത്ര്യദിനം: ഹർ ഘർ തിരംഗ ക്യാംപയിൻ വഴി നടന്നത് 500 കോടി രൂപയുടെ വ്യാപാരം; വിറ്റഴിച്ചത് 30 കോടിയിലധികം പതാകകളെന്ന് സിഎഐടി
Aug 16, 2022, 10:55 IST
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) ഹർ ഘർ തിരംഗ ക്യാംപയിൻ വഴി ഈ വർഷം 30 കോടിയിലധികം പതാകകൾ വിറ്റഴിച്ച് 500 കോടി രൂപയുടെ ബിസിനസ് ഉണ്ടാക്കിയതായി വ്യാപാരികളുടെ സംഘടനയായ ട്രേഡേഴ്‌സ് ബോഡി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (CAIT) അറിയിച്ചു. ഓഗസ്റ്റ് 13 നും 15 നും ഇടയിൽ മൂന്ന് ദിവസത്തേക്ക് പൗരന്മാരെ അവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്താനോ പ്രദർശിപ്പിക്കാനോ പ്രോത്സാഹിപ്പിക്കുന്നതിനായി ജൂലൈ 22 നാണ് ഈ ക്യാംപയിൻ ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' പദ്ധതിയുടെ ഭാഗമായിരുന്നു ഹർ ഘർ തിരംഗ ക്യാംപയിൻ.
20 ദിവസം കൊണ്ട് 30 കോടിയിലധികം പതാകകൾ നിർമിച്ച ഇൻഡ്യൻ സംരംഭകരുടെ കഴിവും സാധ്യതയുമാണ് ഹർഘർ തിരംഗ ക്യാംപയിൻ കാണിച്ചതെന്ന് സിഎഐടി പ്രസിഡന്റ് ബിസി ഭാരതിയയും ജനറൽ സെക്രടറി പ്രവീൺ ഖണ്ഡേൽവാളും പറഞ്ഞു. കഴിഞ്ഞ 15 ദിവസങ്ങളിൽ സിഎഐടിയും രാജ്യത്തുടനീളമുള്ള വിവിധ ട്രേഡ് അസോസിയേഷനുകളും ചേർന്ന് മൂവായിരത്തിലധികം പരിപാടികൾ സംഘടിപ്പിച്ചതായി സിഎഐടി അറിയിച്ചു.
2022ലെ ഫ്ലാഗ് കോഡിലെ ഭേദഗതി പതാകയുടെ ലഭ്യത എളുപ്പമാക്കിയെന്നും 10 ലക്ഷത്തിലധികം പേർക്ക് തൊഴിൽ ലഭിച്ചെന്നും സിഎഐടി പറഞ്ഞു. ഭേദഗതി അനുസരിച്ച് കോടൺ, പോളിസ്റ്റർ, കമ്പിളി, പട്ട്, ഖാദി തുടങ്ങിയ വസ്തുക്കളാൽ പതാക നിർമിക്കാം. യന്ത്രനിർമിതമോ കൈ കൊണ്ടു തുന്നിയവയോ ആകാം. അതോടെ ത്രിവർണ നിർമാണത്തിന്റെ വലിയൊരു കുടിൽ വ്യവസായങ്ങൾ ആരംഭിച്ചു. ചെറുകിട ഇടത്തരം വിപണികളിൽ പ്രാദേശിക തയ്യൽക്കാരും ത്രിവർണ പതാകകൾ നിർമിക്കാൻ തുടങ്ങി. മുൻ വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ പതാകകളുടെ വിൽപന പ്രതിവർഷം 150-200 കോടി രൂപ മാത്രമായിരുന്നുവെന്നും ഹർഘർ തിരംഗ ക്യാംപയിൻ അത് പലമടങ്ങ് വർധിപ്പിച്ചുവെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Keywords: 75th Independence Day: Har Ghar Tiranga generates Rs 500 crore business, over 30 crore flags sold, says CAIT, News, National, Top-Headlines, Latest-News, Independence-Day, National Flag, President, Secretary.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.