Award Winners | എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടന്‍ ഋഷഭ് ഷെട്ടി, മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനോനും മാനസി പരേഖും പങ്കിട്ടു;  മികച്ച മലയാള ചിത്രം സൗദി വെള്ളക്ക

 
National Film Awards, Indian cinema, Rishab Shetty, Nitya Menon, Manasi Parekh, Saudi Vellaka, KGF 2, Bollywood, Malayalam cinema, Kannada cinema

Photo Credit: Instagram/ Rishabshettyofficial

വിവിധ പുരസ്‌കാരങ്ങളുടെ പേരുകളില്‍ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. 

ന്യൂഡെല്‍ഹി: (KVARTHA) എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഋഷഭ് ഷെട്ടി. മികച്ച നടിക്കുള്ള പുരസ്‌കാരം നിത്യ മേനനും (ചിത്രം: തിരിച്ചിത്രമ്പലം), മാനസി പരേഖും (കച്ച് എക്‌സ്പ്രസ്) പങ്കിട്ടു. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായി മിറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. 


സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. 2022ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് എഴുപതാമത് ദേശീയ പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. പ്രാദേശിക ജൂറി തിരഞ്ഞെടുത്ത 120 ഓളം ചിത്രങ്ങളാണ് അവസാന റൗണ്ടിലുള്ളത്. 


വിവിധ പുരസ്‌കാരങ്ങളുടെ പേരുകളില്‍ തന്നെ ഇക്കുറി വലിയ അഴിച്ചുപണി നടത്തിയിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടെ പേരും മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുളള ബഹുമതിയില്‍ നിന്ന് നര്‍ഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിരുന്നു. 


മറ്റ് പുരസ്‌കാരങ്ങള്‍ ഇങ്ങനെ:


സംവിധായകന്‍ - സൂരജ് ആര്‍ ബര്‍ജാത്യ ഊഞ്ചായി

ജനപ്രിയ ചിത്രം -കാന്താര

നവാഗത സംവിധായകന്‍ -പ്രമോദ് കുമാര്‍ - ഫോജ

ഫീച്ചര്‍ ഫിലിം - ആട്ടം

തിരക്കഥ - ആനന്ദ് ഏകര്‍ഷി (ആട്ടം)

തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2.

തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍

മലയാള ചിത്രം - സൗദി വെള്ളക്ക

കന്നഡ ചിത്രം - കെ.ജി.എഫ് 2

ഹിന്ദി ചിത്രം - ഗുല്‍മോഹര്‍

സംഘട്ടനസംവിധാനം - അന്‍ബറിവ് (കെ.ജി.എഫ് 2)

നൃത്തസംവിധാനം - ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)

ഗാനരചന - നൗഷാദ് സാദര്‍ ഖാന്‍ (ഫൗജ)

സംഗീതസംവിധായകന്‍ - പ്രീതം (ബ്ര്ഹാമാസ്ത്ര)

ബി.ജി.എം -എ.ആര്‍.റഹ്‌മാന്‍ (പൊന്നിയിന്‍ സെല്‍വന്‍ 1)

കോസ്റ്റ്യൂം- നിഖില്‍ ജോഷി

പ്രൊഡക്ഷന്‍ ഡിസൈന്‍ -അനന്ദ് അധ്യായ (അപരാജിതോ)

എഡിറ്റിങ്ങ് - ആട്ടം (മഹേഷ് ഭുവനേന്ദ്)

സൗണ്ട് ഡിസൈന്‍ - ആനന്ദ് കൃഷ്ണമൂര്‍ത്തി (പൊന്നിയിന്‍ സെല്‍വന്‍ 1)

ക്യാമറ - രവി വര്‍മന്‍ (പൊന്നിയിന്‍ സെല്‍വന്‍-1)

ഗായിക - ബോംബെ ജയശ്രീ (സൗദി വെള്ളക്ക)

ഗായകന്‍ - അരിജിത് സിംഗ് (ബ്രഹ്‌മാസ്ത്ര)

ബാലതാരം-ശ്രീപഥ് (മാളികപ്പുറം)

സഹനടി - നീന ഗുപ്ത (ഊഞ്ചായി)

സഹനടന്‍- പവന്‍ രാജ് മല്‍ഹോത്ര (ഫൗജ)

പ്രത്യേക ജൂറി പുരസ്‌കാരം - നടന്‍ - മനോജ് ബാജ്‌പേയി (ഗുല്‍മോഹര്‍), കാഥികന്‍ - സംഗീത സംവിധായകന്‍ സഞ്ജയ് സലില്‍ ചൗധരി

തെലുങ്ക് ചിത്രം - കാര്‍ത്തികേയ 2.

തമിഴ് ചിത്രം- പൊന്നിയിന്‍ സെല്‍വന്‍

മലയാള ചിത്രം - സൗദി വെള്ളക്ക

കന്നഡ ചിത്രം - കെ.ജി.എഫ് 2

ഹിന്ദി ചിത്രം - ഗുല്‍മോഹര്‍


മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ

മികച്ച പുസ്തകം - അനിരുദ്ധ ഭട്ടാചാര്യ, പാര്‍ത്ഥിവ് ധര്‍ (കിഷോര്‍കുമാര്‍: ദ അള്‍ട്ടിമേറ്റ് ബയോഗ്രഫി)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia