വ്യാജ പാസ്‌പോര്‍ട്ട്; അബൂസലീമിന് 7 വര്‍ഷം കഠിന തടവ്

 


ഹൈദരാബാദ്: വ്യാജപാസ്‌പോര്‍ട്ട് കേസില്‍ അധോലോക നേതാവ് അബൂസലിമിന് ഏഴു വര്‍ഷം കഠിന തടവ്. ഹൈദരാബാദ് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി എം.വി നാരായണ നായിഡുവാണ്  ശിക്ഷ വിധിച്ചത്. പാസ്‌പോര്‍ട്ട് ലഭിക്കാനായി വ്യാജ പേരും വിലാസവും ഉപയോഗിച്ചതിന്  ഇന്ത്യന്‍ പീനല്‍കോഡിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സലീമിനെ ശിക്ഷിച്ചത്.

നേരത്തെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പ്രകാരം ഏഴു വര്‍ഷം കഠിന തടവിനും രണ്ടു കുറ്റങ്ങള്‍ക്കും കൂടി ആയിരം രൂപ വീതം പിഴയും ചുമത്തിയിരുന്നു.

 വ്യാജ രേഖ ചമച്ചതായുള്ള മറ്റൊരു കേസിലും ഒരു വര്‍ഷം കഠിന തടവിനും ആയിരം രൂപ പിഴക്കും ശിക്ഷിച്ചിരുന്നു. ശിക്ഷകള്‍  ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി. ഈ കേസുകളില്‍ ഇതിനോടകം തന്നെ ആറു വര്‍ഷം തടവ് അബൂ സലിം അനുഭവിച്ചു കഴിഞ്ഞതായി സി.ബി.ഐ സീനിയര്‍ പ്രോസിക്യൂട്ടര്‍ ടി.എന്‍ രമണ അറിയിച്ചു.

ഹൈദരാബാദ് റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും 2001ല്‍ അനധികൃത രേഖകള്‍ ഉപയോഗിച്ച് രാമില്‍ കാമില്‍ മാലിക് എന്ന വ്യാജ പേരില്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച  കേസിലാണ് ശിക്ഷ വിധിച്ചത്. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സ്വകാര്യ വ്യക്തികളുടെയും മൗനാനുവാദം ഇതിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും ആരോപണം ഉണ്ട്.

2005 ല്‍ പോര്‍ച്ചുഗലില്‍ അറസ്റ്റിലായ അബൂ സലിമിനെയും കൂട്ടുകാരി മോണിക്കാ ബേദിയെയും പോര്‍ച്ചുഗല്‍ ഇന്ത്യക്ക് കൈമാറുകയായിരുന്നു. 2002 ഒക്ടോബറിലാണ് ആന്ധ്രപ്രദേശ് പോലീസ്  കേസ്  സി.ബി.ഐക്ക് വിട്ടത്.

സി.ബി.ഐ പത്തു പേര്‍ക്കെതിരെ 2004 ല്‍ കുറ്റപത്രം സമര്‍പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഏഴുപേര്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. രണ്ടു പേര്‍ കുറ്റവിമുക്തരാക്കപെട്ടു. അതേസമയം ആന്ധ്ര പ്രദേശ് ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീലിന്  പോകുമെന്ന് അബൂ സലിമിന്റെ അഭിഭാഷകന്‍ അറിയിച്ചു.

വ്യാജ പാസ്‌പോര്‍ട്ട്; അബൂസലീമിന് 7 വര്‍ഷം കഠിന തടവ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

 Also Read:
വസ്ത്രക്കട ഉദ്ഘാടനത്തിനെത്തിയില്ല; സിനിമാ നടി ആശാ ശരത്തിനെതിരെ പോലീസ് കേസ്

Keywords:  7 years imprisonment for Abu Saleem, Hyderabad, Fake Passport, Judge, Case, C.B.I, Appeal, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia