Died | മധ്യപ്രദേശില്‍ 60 അടി ആഴമുള്ള കുഴല്‍ക്കിണറില്‍ വീണ 7 വയസുകാരന് ദാരുണാന്ത്യം; കുടുംബത്തിന് 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
Mar 15, 2023, 16:54 IST
വിദിഷ: (www.kvartha.com) മധ്യപ്രദേശില്‍ കുഴല്‍ക്കിണറില്‍ വീണ ഏഴുവയസുകാരന് ദാരുണാന്ത്യം. 24 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനിടെ കുഴല്‍ക്കിണറില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. വിദിഷ കലക്ടര്‍ ഉമാശങ്കര്‍ ഭാര്‍ഗവയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കുട്ടിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കളിക്കുന്നതിനിടെ ലോകേഷ് അഹിര്‍വാര്‍ എന്ന ഏഴുവയസുകാരന് അബദ്ധത്തില്‍ 60 അടി ആഴമുള്ള കിണറ്റിലേക്ക് വീണത്. കിണറിന്റെ 43 അടി താഴ്ചയില്‍ കുട്ടി തടഞ്ഞുനിന്നു. കിണറിനു സമീപം മറ്റൊരു ജെസിബി ഉപയോഗിച്ച് കുഴിയെടുത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Keywords: 7-Year-Old Boy Who Fell In Madhya Pradesh Borewell Died After Rescue, Madhya pradesh, News, Borewell, Child, Dead, Dead Body, Hospital, Compensation, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.