Found Dead | 3-ാം ഭാര്യയ്ക്ക് ഇഷ്ടമല്ല: '7 വയസുകാരനായ മകനെ പിതാവ് ഉറക്കത്തിനിടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി'; ദമ്പതികള്‍ അറസ്റ്റില്‍
May 17, 2023, 14:49 IST
ഇന്‍ഡോര്‍: (www.kvartha.com) മൂന്നാം ഭാര്യയ്ക്ക് ഇഷ്ടമല്ലാത്തതിനാല്‍ ഏഴു വയസുകാരനായ മകനെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജയ് വീര്‍ സിങ് ബദോരിയ പറയുന്നത്:
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതീകിനെയാണ് പിതാവ് ശശിപാല്‍ മുണ്ടെ (26) ഉറക്കത്തിനിടെ കഴുത്തുഞെരിച്ചു കൊന്നത്. ശശിപാലിന്റെ മൂന്നാം ഭാര്യയായ പായലിന് (23) അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചിരുന്നു. ആദ്യഭാര്യയിലെ മകനായ പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പായല്‍, ശശിപാലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് മകനെ കൊല്ലാന്‍ ശശിപാല്‍ തീരുമാനിച്ചത്.
സാധാരണയായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് പ്രതീക് ഉറങ്ങാറുള്ളത്. എന്നാല്‍ ഞായറാഴ്ച, കൂളറുള്ള തന്റെ മുറിയില്‍ കിടന്നുറങ്ങാന്‍ പ്രതീകിനോട് ശശിപാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് സന്തോഷിച്ച പ്രതീക് തന്റെ അവസാന ഉറക്കത്തിലേക്കാണെന്ന് അറിയാതെ മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞശേഷം പിതാവിന്റെ മുറിയിലേക്ക് പോകുകയായിരുന്നു.
രാത്രി മകന്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശശിപാല്‍ ടിവിയുടെ ശബ്ദം കൂട്ടിവച്ച ശേഷം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇതിനിടെ മൂന്നാം ഭാര്യ പായലിനെ വീഡിയോ കോള്‍ വിളിച്ചെങ്കിലും അവര്‍ എടുത്തില്ല. തുടര്‍ന്ന് സ്വന്തം മകനെ കൊന്നതിനു തെളിവായി വീഡിയോ എടുത്ത് പായലിന് വാട് സ് ആപ്പില്‍ അയച്ചുകൊടുത്തു. എന്നാല്‍ അവര്‍ ശശിപാലിന്റെ നമ്പര്‍ ബ്ലോക് ചെയ്തിരുന്നതിനാല്‍ വീഡിയോ കണ്ടില്ല.
ഇനിയൊരിക്കലും മകന്‍ ശല്യമാകില്ലെന്ന് അവര്‍ക്ക് സന്ദേശമയച്ചിരുന്നുവെന്നും ശശിപാല്‍ പറഞ്ഞു.
മകനെ കൊന്ന ശേഷം ശശിപാല്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞതു മുതല്‍ പായലിന് പ്രതീകിനെ ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലി ശശിപാലും പായലും തമ്മില്‍ സ്ഥിരമായി വഴക്കടിക്കുമായിരുന്നു. മകനെ വീട്ടില്‍നിന്നു മാറ്റിയാല്‍ മാത്രമേ തിരികെ വീട്ടിലേക്കു വരികയുള്ളൂവെന്നു ശശിപാലിന് പായല്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ മകനെ കൊല്ലാന്‍ ഭര്‍ത്താവിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പായല്‍ പറഞ്ഞു. പ്രതീകിനെ കൊല്ലുന്നതിന്റെ വീഡിയോ ശശിപാലിന്റെ ഫോണില്‍നിന്നു പൊലീസ് കണ്ടെത്തി.
Keywords: 7 Year Old Boy Found Dead in House, Indore, News, Crime, Criminal Case, Police, Arrested, Video Call, Child, National.
സംഭവത്തെ കുറിച്ച് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ജയ് വീര്‍ സിങ് ബദോരിയ പറയുന്നത്:
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ പ്രതീകിനെയാണ് പിതാവ് ശശിപാല്‍ മുണ്ടെ (26) ഉറക്കത്തിനിടെ കഴുത്തുഞെരിച്ചു കൊന്നത്. ശശിപാലിന്റെ മൂന്നാം ഭാര്യയായ പായലിന് (23) അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചിരുന്നു. ആദ്യഭാര്യയിലെ മകനായ പ്രതീകിനെ ഒഴിവാക്കാതെ ഇനി വീട്ടിലേക്കു മടങ്ങിവരില്ലെന്ന്, നിലവില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പായല്‍, ശശിപാലിന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതോടെയാണ് മകനെ കൊല്ലാന്‍ ശശിപാല്‍ തീരുമാനിച്ചത്.
സാധാരണയായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് പ്രതീക് ഉറങ്ങാറുള്ളത്. എന്നാല്‍ ഞായറാഴ്ച, കൂളറുള്ള തന്റെ മുറിയില്‍ കിടന്നുറങ്ങാന്‍ പ്രതീകിനോട് ശശിപാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതുകേട്ട് സന്തോഷിച്ച പ്രതീക് തന്റെ അവസാന ഉറക്കത്തിലേക്കാണെന്ന് അറിയാതെ മുത്തശ്ശനോടും മുത്തശ്ശിയോടും പറഞ്ഞശേഷം പിതാവിന്റെ മുറിയിലേക്ക് പോകുകയായിരുന്നു.
ഇനിയൊരിക്കലും മകന്‍ ശല്യമാകില്ലെന്ന് അവര്‍ക്ക് സന്ദേശമയച്ചിരുന്നുവെന്നും ശശിപാല്‍ പറഞ്ഞു.
മകനെ കൊന്ന ശേഷം ശശിപാല്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞതു മുതല്‍ പായലിന് പ്രതീകിനെ ഇഷ്ടമല്ലായിരുന്നു. ഇതേച്ചൊല്ലി ശശിപാലും പായലും തമ്മില്‍ സ്ഥിരമായി വഴക്കടിക്കുമായിരുന്നു. മകനെ വീട്ടില്‍നിന്നു മാറ്റിയാല്‍ മാത്രമേ തിരികെ വീട്ടിലേക്കു വരികയുള്ളൂവെന്നു ശശിപാലിന് പായല്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ മകനെ കൊല്ലാന്‍ ഭര്‍ത്താവിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പായല്‍ പറഞ്ഞു. പ്രതീകിനെ കൊല്ലുന്നതിന്റെ വീഡിയോ ശശിപാലിന്റെ ഫോണില്‍നിന്നു പൊലീസ് കണ്ടെത്തി.
Keywords: 7 Year Old Boy Found Dead in House, Indore, News, Crime, Criminal Case, Police, Arrested, Video Call, Child, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.