Suspended | ലൈംഗികാതിക്രമം കാണിക്കുന്ന വീഡിയോ പുറത്ത്: സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതാണോ എന്ന് സംശയം; തമിഴ്നാട്ടിലെ 7 മെഡികല്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

 


ചെന്നൈ: (www.kvartha.com) ലൈംഗികാതിക്രമം കാണിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ ഏഴു മെഡികല്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതാണോ എന്നാണ് പുറത്തുവന്ന വീഡിയോയില്‍ നിന്നും സംശയിക്കുന്നത്. സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡികല്‍ കോളജിലെ ഏഴ് മുതിര്‍ന്ന വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തത്.

 Suspended | ലൈംഗികാതിക്രമം കാണിക്കുന്ന വീഡിയോ പുറത്ത്: സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തതാണോ എന്ന് സംശയം; തമിഴ്നാട്ടിലെ 7 മെഡികല്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

സംഭവത്തില്‍ സമഗ്രമായ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോളജ് അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. 1.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആണ് പ്രത്യക്ഷപ്പെട്ടത്. വീഡിയോയില്‍ പുല്‍ത്തകിടിയില്‍ പുഷ്-അപുകള്‍ ചെയ്യുന്ന പുരുഷന്മാരെയാണ് കാണിക്കുന്നത്. ഒരു ഹോസ് പോലെ തോന്നിക്കുന്നതില്‍ നിന്ന് മറ്റ് ചിലര്‍ വെള്ളം തളിക്കുന്നു.

കുറച്ച് വിദ്യാര്‍ഥികള്‍ ഒരു കുളത്തില്‍ നീന്താന്‍ ശ്രമിക്കുന്നതായും കാണുന്നു. രണ്ട് പുരുഷന്മാര്‍ അനുചിതമായി ആലിംഗനം ചെയ്യുന്നതും ഒരു പുരുഷന്‍ മറ്റൊരാളുടെ ജനനേന്ദ്രിയത്തില്‍ അടിക്കുന്നതും സ്പര്‍ശിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.

ഒരു കൂട്ടം യുവാക്കള്‍ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്ക് കുതിക്കുന്നതും കാണാം. വീഡിയോയില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ഈ പ്രവൃത്തികള്‍ ചെയ്യാന്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നതായുള്ള വാക്കുകളും കേള്‍ക്കാം.

അതേസമയം പ്രചരിക്കുന്ന വീഡിയോ പഴയതാണെന്ന് സംശയിക്കുന്നതായി വെല്ലൂര്‍ സിഎംസി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു. അന്വേഷണം നടത്തിയ സമിതിക്ക് പ്രതികളെ കണ്ടെത്താനായില്ലെന്നും അവര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് കോളജ് അധികൃതര്‍ പറയുന്നത്:

റാഗിംഗ് ആരോപിച്ച് ഞങ്ങള്‍ ഏഴ് മുതിര്‍ന്ന വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

കോളജില്‍ നിന്ന് പരാതി ലഭിച്ചതായി വെല്ലൂര്‍ പൊലീസ് സൂപ്രണ്ട് എസ് രാജേഷ് കണ്ണനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട് ചെയ്തു. 'അന്വേഷണം നടക്കുകയാണ്. വീഡിയോ യഥാര്‍ഥമാണോ വ്യാജമാണോ എന്ന് പരിശോധിച്ചുവരികയാണ്. കോളജ് അധികൃതര്‍ ഇതുസംബന്ധിച്ച് അവര്‍ക്ക് ലഭിച്ച അജ്ഞാത പരാതി ഞങ്ങളുമായി പങ്കിട്ടുവെന്നും സൂപ്രണ്ട് പറഞ്ഞു.

Keywords: 7 Tamil Nadu Medical Students Suspended After Video Shows Harassment, Chennai, News, Suspension, Students, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia