Health Tips | ഈ 7 കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും ആരുമായും പങ്കിടരുത്; ശ്രദ്ധിച്ചില്ലെങ്കില്‍ ആരോഗ്യത്തെ തന്നെ ബാധിക്കും
Jul 24, 2023, 19:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മഴക്കാലം അസുഖങ്ങള്‍ പെരുകുന്ന കാലമാണ്. ഈ സമയത്ത് സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ രോഗങ്ങളും ബാക്റ്റീരിയകളും പതിന്മടങ്ങ് വര്‍ധിക്കുന്നു. അണുബാധകള്‍ തുമ്മല്‍ അല്ലെങ്കില്‍ ചുമ വഴിയോ പകരാം. മറ്റുള്ളവരുടെ ചില സാധനങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും അണുബാധകള്‍ പടരാനുള്ള സാധ്യത കൂടുതലാണ്. സോപ്പുകള്‍, മറ്റു ബാത്റൂം അവശ്യ വസ്തുക്കള്‍, ചെരുപ്പുകള്‍ എന്നിങ്ങനെ വ്യക്തിഗതമായുള്ള സാധനങ്ങള്‍ മറ്റുള്ളവര്‍ പങ്കിടുന്നത് വഴി ഇകോളി, സാല്മോണെല്ല, ഷിഗല്ല, ന്യൂറോ വൈറസ്, റോട്ടാ വൈറസ് തുടങ്ങിയുള്ള ബാക്ടീരിയകള്‍ ബാധിക്കാനുള്ള സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി പോലും ഇത്തരത്തിലുള്ള വസ്തുക്കള്‍ പങ്കിടരുത്. ഈ ഏഴു കാര്യങ്ങള്‍ നിങ്ങള്‍ ഒരിക്കലും മറ്റുള്ളവരുമായി പങ്കിടരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
തൂവാല
നിങ്ങളുടെ തൂവാലകള്‍ മറ്റുള്ളവരുമായി പങ്കിടരുത്. ബാക്ടീരിയകള്‍ പകരാന്‍ വളരെയേറെ സാധ്യതയുള്ള ഒരു കാര്യമാണിത്. ഒരാള്‍ ഉപയോഗിച്ച തൂവാലകള്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നത് അണുബാധ പകരാന്‍ നിമിത്തമാകുന്നു.
സോപ്പ്
ചര്‍മത്തില്‍ ഉണ്ടാകുന്ന അണുക്കള്‍ സോപ്പിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഒരാള്‍ ഉപയോഗിച്ച സോപ്പ് മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ പകരുന്നു. കൂടാതെ മറ്റുള്ളവര്‍ ഉപയോഗിച്ച സ്പോഞ്ചുകള്‍, ചകിരികള്‍ എന്നിവയും ഉപയോഗിക്കാതിരിക്കുക.
ടൂത് ബ്രഷ്
ഒരാള്‍ ഉപയോഗിച്ച ടൂത് ബ്രഷ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ ഇ കോളി പോലെയുള്ള ബാക്ടീരിയകള്‍ പടരാന്‍ സാധ്യതയുണ്ട്. മാത്രമല്ല ചില ബാക്ടീരിയകള്‍ തൊണ്ടയെ ബാധിച്ചെന്നും വരാം.
ചീര്‍പ്പ്
താരന്, മുടി കൊഴിച്ചില്‍, പേന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഒരാളുടെ ചീര്‍പ്പ് ഉപയോഗിക്കുമ്പോഴും നിങ്ങളുടെ ചീപ്പ് മറ്റൊരാള്‍ക്ക് കൊടുക്കുമ്പോഴും ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ തലയോട്ടിയില്‍ അണുബാധയും ചൊറിയും ഉണ്ടാകാം.
പാദരക്ഷ
ബാത്റൂമില്‍ ഉപയോഗിക്കുന്ന പാദരക്ഷ മറ്റൊരാള്‍ ധരിച്ചാല്‍ അണുബാധ ഉണ്ടായേക്കാം. അതായത് നനവുള്ള ചെരുപ്പുകള്‍ മാറിമാറി ധരിക്കുന്നത് ബാക്ടീരിയകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.
ലിപ് ബാം
ചുണ്ടുകളിലും വായകളിലും ബാക്ടീരിയകള്‍ ഉണ്ടാകും. മറ്റുള്ളവരുടെ ലിപ് ബാം ഉപയോഗിക്കുന്നതിലൂടെ ഓറല്‍ ഹെര്‍പസ് എന്ന ചര്‍മരോഗം ബാധിക്കാം.
Keywords: Bacteria, Monsoon, Health, Deseases, Health Tips, National News, Health Issues, 7 personal items you should never share with anyone. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.