മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 05.12.2021) മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കും അവരുമായി അടുത്തിടപഴകിയ മൂന്നു പേര്‍ക്കുമാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം എട്ടായി. ഞായറാഴ്ച രാവിലെ ഡെല്‍ഹിയിലും ഒരു കേസ് റിപോര്‍ട് ചെയ്തിരുന്നു.
Aster mims 04/11/2022

മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി

സിംബാബ് വെയില്‍നിന്നു കഴിഞ്ഞമാസം 28ന് ഗുജറാതിലെ ജാംനഗറിലെത്തിയ 72 വയസുകാരനും ദക്ഷിണാഫ്രികയില്‍ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ് ലിയിലെത്തിയ 33 വയസുകാരനും ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെന്‍ഗ്ലൂറുവിലായിരുന്നു. ഇതില്‍ ദക്ഷിണാഫ്രികന്‍ പൗരനായ ഒരാള്‍ ദുബൈയിലേക്ക് പറന്നു.

Keywords:  7 more Omicron cases found in Pune district, India’s tally now 12, Mumbai, News, Maharashtra, Patient, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script