മഹാരാഷ്ട്രയില്‍ 7 പേര്‍ക്ക് കൂടി ഒമിക്രോണ്‍; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി
Dec 5, 2021, 20:09 IST
ADVERTISEMENT
മുംബൈ: (www.kvartha.com 05.12.2021) മഹാരാഷ്ട്രയില്‍ ഏഴു പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. വിദേശത്തുനിന്ന് മടങ്ങിയെത്തിയ നാലു പേര്‍ക്കും അവരുമായി അടുത്തിടപഴകിയ മൂന്നു പേര്‍ക്കുമാണ് മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം എട്ടായി. ഞായറാഴ്ച രാവിലെ ഡെല്‍ഹിയിലും ഒരു കേസ് റിപോര്‍ട് ചെയ്തിരുന്നു.
സിംബാബ് വെയില്‍നിന്നു കഴിഞ്ഞമാസം 28ന് ഗുജറാതിലെ ജാംനഗറിലെത്തിയ 72 വയസുകാരനും ദക്ഷിണാഫ്രികയില്‍ നിന്നു കഴിഞ്ഞ മാസം 24ന് മുംബൈ ഡോംബിവ് ലിയിലെത്തിയ 33 വയസുകാരനും ശനിയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. നേരത്തേ സ്ഥിരീകരിച്ച രണ്ടു പേരും ബെന്‍ഗ്ലൂറുവിലായിരുന്നു. ഇതില്‍ ദക്ഷിണാഫ്രികന്‍ പൗരനായ ഒരാള്‍ ദുബൈയിലേക്ക് പറന്നു.
Keywords: 7 more Omicron cases found in Pune district, India’s tally now 12, Mumbai, News, Maharashtra, Patient, Trending, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

