Explosion | ബംഗാളില്‍ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 7പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്കേറ്റു
May 17, 2023, 00:09 IST
കൊല്‍കത: (www.kvartha.com) ബംഗാളില്‍ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈസ്റ്റ് മിഡ്നാപുര്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണെന്നാണ് വിവരം. സ്ഫോടനത്തെ തുടര്‍ന്ന് സ്ഥലത്ത് ചാരനിറത്തിലുള്ള പുകപടലങ്ങള്‍ കണ്ടിരുന്നു. സ്ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തുകയും പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും നശിച്ചു. അനധികൃത പടക്കനിര്‍മാണശാലയുടെ ഉടമയെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം പുനരാരംഭിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു.

Keywords: 7 killed in cracker factory explosion in Bengal's East Midnapore, Kolkata, News, Accidental Death, Injured, Hospital, Treatment, Compensation, Mamata Banerjee, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.