Accidental Death | അസമില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പികപ് ട്രകില്‍ ഇടിച്ച് 7പേര്‍ മരിച്ചു; 5പേര്‍ക്ക് പരുക്ക്; അപകടത്തില്‍ ഇരുവാഹനങ്ങളും പൂര്‍ണമായും തകര്‍ന്നു
May 29, 2023, 14:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗുവാഹതി: (www.kvartha.com) അസമില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച എസ് യു വി കാര്‍ നിയന്ത്രണം വിട്ട് പികപ് ട്രകില്‍ ഇടിച്ച് ഏഴുപേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരുക്ക്. അസമിലെ ഗുവാഹതിയില്‍ തിങ്കളാഴ്ച രാവിലെ ജലുക് ബാരി ഫ്‌ളൈ ഓവറിനു സമീപത്തു വച്ചായിരുന്നു അപകടം. മരിച്ചവരില്‍ ഏഴുപേരും അസം എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍. ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു.
അമിത വേഗതയിലായിരുന്ന വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍, നിയന്ത്രണംവിട്ട് റോഡ് ഡിവൈഡര്‍ മറികടന്ന് പികപ് ട്രകില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തു വിദ്യാര്‍ഥികളില്‍ ഏഴുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൂന്നു വിദ്യാര്‍ഥികള്‍ക്കും പികപ് ട്രകിലെ മൂന്നു പേര്‍ക്കുമാണ് പരുക്കേറ്റത്. ഇവരെ ഗുവാഹതി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇരുവാഹനങ്ങളും തിരിച്ചറിയാന്‍ കഴിയാത്തവിധം തകര്‍ന്നു തരിപ്പണമായെന്ന് പൊലീസ് പറഞ്ഞു.
ദിബ്രുഗഡില്‍ നിന്നുള്ള ഇമോണ്‍ ബറുവ, ശിവസാഗര്‍ സ്വദേശി കൗശിക് മോഹന്‍, ഗുവാഹതിയില്‍ നിന്നുള്ള അരിന്ദം ഭുവാല്‍, ഗുവാഹതിയില്‍ നിന്നുള്ള നിയോര്‍ ദേക, നാഗോണില്‍ നിന്നുള്ള ഉപാങ്ഷു ശര്‍മ, മജുലിയില്‍ നിന്നുള്ള രാജ് കിരണ്‍ ഭുയാന്‍, മംഗള്‍ദോയില്‍ നിന്നുള്ള കൗശിക് ബറുവ എന്നിവരാണ് മരിച്ച വിദ്യാര്‍ഥികള്‍.
മരണത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി. 'ജലുക് ബാരിയിലെ റോഡപകടത്തില്‍ യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ അങ്ങേയറ്റം വേദനയുണ്ട്. അവരുടെ മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ജി എം സി എച് അധികൃതരുമായി സംസാരിച്ചു. പരുക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ വൈദ്യസഹായവും നല്‍കും' - എന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Keywords: 7 Engineering Students Dead As SUV Collides With Pick-Up Truck In Guwahati, Assam, News, Accidental Death, Injury, Police, Vehicles, Chief Minister, Condolence, Medical College, Treatment, National.Assam | At least seven dead and several others injured in a road accident that took place in the Jalukbari area of Guwahati on Sunday late night. pic.twitter.com/5gELk04tCR
— ANI (@ANI) May 29, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.